ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെയുള്ള നിക്ഷേപം ഗണ്യമായി ഉയരുന്നെന്ന് കണക്കുകള്‍. രാജ്യത്തെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 27% ആയി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഉയര്‍ന്നെന്നാണ് ഫ്രാങ്ക്ലിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
8 വര്‍ഷം കൊണ്ട് ബാങ്ക്-മ്യൂച്വല്‍ ഫണ്ട് നിക്ഷേപ അനുപാതം ഇരട്ടിയായി. 2014 മാര്‍ച്ചില്‍, ഇന്ത്യയിലെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 10.7% മാത്രമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ എയുഎം അഥവാ കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്മെന്റ്).
2023 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ എയുഎം 54.54 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതേസമയത്ത് ഇന്ത്യക്കാര്‍ 202 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ എയുഎം 54.54 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതേസമയത്ത് ഇന്ത്യക്കാര്‍ 202 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്
‘മ്യൂച്വല്‍ ഫണ്ട് സഹി ഹേ’ പരസ്യ കാമ്പെയ്‌നും സമ്പാദ്യത്തിന്റെ സാമ്പത്തികവല്‍ക്കരണവും നിരവധി ആളുകളെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ആകര്‍ഷിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ”അടുത്ത വര്‍ഷങ്ങളില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 75% മ്യൂച്വല്‍ ഫണ്ടുകളായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,” എറ്റിക്ക വെല്‍ത്തിന്റെ മുംബൈ എംഎഫ്ഡിയായ ഗജേന്ദ്ര കോത്താരി പറയുന്നു.
പ്യുവര്‍ ഇക്വിറ്റി ഫണ്ടുകള്‍, അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍, ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്, മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇക്വിറ്റി ഫണ്ടുകളുടെ എയുഎം ബാങ്ക് നിക്ഷേപങ്ങളുടെ 14% ആണ്.

