പ്രമുഖ ബാങ്ക് ഇതര ധനകാര്യസേവന സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങ് വഴി 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. മൂന്നു വര്‍ഷവും മൂന്നു മാസവുമാണ് ഇതിന്റെ കാലാവധി. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ദോഹ ബാങ്ക്, റാക് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുകെ), കാനറ ബാങ്ക് ഗിഫ്റ്റ് സിറ്റി എന്നിവയാണ് ഈ ഇടപാടില്‍ പങ്കാളികളായത്.
സോഷ്യല്‍ ടേം ലോണ്‍ രീതിയിലാണ് ഇടപാട്. ഇപ്പോഴത്തെ 75 ദശലക്ഷം ഡോളറിനു പുറമെ 25 ദശലക്ഷം ഡോളര്‍ കൂടി സമാഹരിക്കാനുള്ള ഗ്രീന്‍ഷൂ ഓപ്ഷനും മുത്തൂറ്റ് മൈക്രോഫിന്നിനുണ്ട്.
തങ്ങളുടെ മൈക്രോഫിനാന്‍സ് വായ്പകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിപുലീകരിക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദഫ് സയീദ് പറഞ്ഞു.

