ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ ‘ജിയോ ഫിനാന്‍സ് ആപ്പ്’ അവതരിപ്പിച്ചു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. ആപ്പിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റല്‍ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു അത്യാധുനിക പ്ലാറ്റ്‌ഫോമായ ഈ ആപ്പ് ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസില്‍ ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍, ഇന്‍ഷുറന്‍സ്, അക്കൗണ്ടുകളുടെയും സേവിംഗുകളുടെയും ഏകീകൃത ആക്‌സസ് എന്നിവ തടസ്സങ്ങളില്ലാതെ ലഭ്യമാക്കും.
സാമ്പത്തിക സാങ്കേതികവിദ്യയില്‍ തുടക്കകാര്‍ക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്നതരത്തില്‍ ‘ജിയോ ഫിനാന്‍സ്’ ആപ്പ് സേവനം നല്‍കുന്നു. തല്‍ക്ഷണ ഡിജിറ്റല്‍ അക്കൗണ്ട് തുറക്കല്‍, ‘ജിയോ പേയ്മെന്റ് ബാങ്ക് അക്കൗണ്ട്’ ഫീച്ചര്‍ ഉപയോഗിച്ച് കാര്യക്ഷമമായ ബാങ്ക് മാനേജ്മെന്റ് എന്നിവ ആപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ വായ്പകളില്‍ തുടങ്ങി ഭാവനവായ്പകള്‍ വരെ നല്‍കുന്ന രീതിയിലേക്ക് ആപ്പിന്റെ സേവനം പുരോഗമിക്കും.
ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാന്‍ എന്തൊക്കെ പരിഷ്‌കരണങ്ങളാണ് നടത്തേണ്ടതെന്ന് അവരില്‍നിന്ന് അഭിപ്രായം തേടാന്‍ ബീറ്റാ വേര്‍ഷനാണ് ആദ്യം ലഭ്യമാക്കുന്നത്.
‘ജിയോഫിനാന്‍സ് ആപ്പ് വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഡിജിറ്റലില്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതി പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്ന ഒരു പ്ലാറ്റ്‌ഫോം ആണിത്. സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലളിതമായി ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” കമ്പനി വക്താവ് പറഞ്ഞു.

