Connect with us

Hi, what are you looking for?

Banking & Finance

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം

നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ്

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം. നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ്. മുന്‍ പാദത്തിലേതിനേക്കാള്‍ അറ്റാദായത്തില്‍ 11 ശതമാനവും നികുതി കഴിച്ചുള്ള ലാഭത്തില്‍ 36 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

നിക്ഷേപ ബാങ്കിംഗില്‍ നികുതി കഴിച്ചുള്ള ലാഭം മുന്‍വര്‍ഷത്തെയപേക്ഷിച്ച് 51 ശതമാനം വര്‍ധനവുമായി 215 കോടി രൂപയിലെത്തി. സെപ്തംബര്‍ 30 ന് അവസാനിച്ച പാദത്തിലെ ലാഭം 142 കോടി രൂപയാണ്. സെപ്തംബര്‍ 30 ന് സമ്പത്ത്‌ 26 ശതമാനം വളര്‍ച്ചയുമായി 76,262 കോടി രൂപയായി ഉയര്‍ന്നു.

2023 സെപ്തംബര്‍ 30 ന് ഇത് 60,287 കോടി രൂപയായിരുന്നു. ഡിജിറ്റല്‍, ആസ്തി കൈകാര്യം ഒഴികെയുള്ള പ്രവര്‍ത്തനങ്ങളുടെ നികുതി കഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 78 ശതമാനം വര്‍ധിച്ച് 55 കോടി രൂപയായി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതിനെത്തുടര്‍ന്ന് ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയുടെ പണയത്തില്‍ ഉടന്‍ വായ്പ നല്‍കുന്നുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്