Connect with us

Hi, what are you looking for?

Banking & Finance

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് എന്‍സിഡിയിലൂടെ 150 കോടി സമാഹരിക്കും

1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില

കടപ്പത്രത്തിലൂടെ (എന്‍സിഡി) 150 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്. ആദ്യ ഘട്ടത്തില്‍ നൂറുകോടി രൂപയും ഇത് ഓവര്‍ സബ്സ്‌ക്രൈബ് ചെയ്യുന്നതോടെ 50 കോടി രൂപ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. 1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില. ഓഹരികളാക്കി മാറ്റാന്‍ കഴിയാത്തതാണ് ഇവ. എന്‍സിഡി ഇഷ്യു ബുധനാഴ്ച തുറന്ന് നവംബര്‍ 13 ന് അവസാനിക്കും. നേരത്തെ അവസാനിപ്പിക്കാനുള്ള ഓപ്ഷനോടെയാണ് എന്‍സിഡി അവതരിപ്പിക്കുന്നത്.

തിരഞ്ഞെടുത്ത കാലാവധിയെ ആശ്രയിച്ച്, 8.84 ശതമാനം മുതല്‍ 10.5 ശതമാനം വരെയുള്ള വാര്‍ഷിക പലിശ നിരക്കില്‍ കടപ്പത്രങ്ങള്‍ ലഭ്യമാകും. 450 ദിവസം, 26 മാസം, 36 മാസം, 48 മാസം, 66 മാസം എന്നിവയാണ് ഓഫര്‍ ചെയ്യുന്ന കാലയളവുകള്‍.

ഇഷ്യൂവില്‍ നിന്നുള്ള ഫണ്ടുകള്‍, കമ്പനിയുടെ വായ്പയെടുക്കല്‍, സാമ്പത്തിക സഹായം, തിരിച്ചടവ്/പ്രിന്‍സിപ്പല്‍, കമ്പനിയുടെ വായ്പയുടെ പലിശ, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് ഫ്ലെക്സിബിള്‍ ഗോള്‍ഡ് ലോണ്‍ സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്