Connect with us

Hi, what are you looking for?

Banking & Finance

നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി

പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം

മല്‍സരം കടുത്തതാണെങ്കിലും നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി. നിക്ഷേപത്തില്‍ 8-10 ശതമാനം മാത്രം വളര്‍ച്ചയേ ഈ വര്‍ഷം ഉണ്ടായുള്ളെങ്കിലും ഈ വര്‍ഷം വായ്പകളില്‍ 4-16% കൈവരിക്കാന്‍ ബാങ്കിന്റെ വിശാലമായ അടിസ്ഥാനങ്ങള്‍ സഹായിക്കുമെന്ന് ഷെട്ടി പറഞ്ഞു.

പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം. എന്നാല്‍ ചില ചെറിയ മാറ്റങ്ങള്‍ നിക്ഷേപ പലിശ നിരക്കിലും ദൃശ്യമായേക്കും. ബാങ്കിന്റെ നിക്ഷേപ അടിത്തറയില്‍ വലിയ ആത്മവിശ്വാസമാണ് കഴിഞ്ഞദിവസം എസ്ബിഐ ചെയര്‍മാന്‍ സ്ഥാനം ദിനേശ് ഖാരെയില്‍ നിന്ന് ഏറ്റെടുത്ത ഷെട്ടിക്കുള്ളത്.

കോര്‍പ്പറേറ്റ് വായ്പകളിലെ വന്‍ മുന്നേറ്റം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15-16 ശതമാനം വര്‍ദ്ധനയാണ് കോര്‍പ്പറേറ്റ് വായ്പകളില്‍ ഉണ്ടായിരിക്കുന്നത്. 4 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് കൂടി ബാങ്ക് പുതിയതായി അനുമതി നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌