Connect with us

Hi, what are you looking for?

Banking

യുപിഐ വഴി ഫാസ്ടാഗില്‍ ഓട്ടോ റീചാര്‍ജ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ആവൃത്തിയില്‍ ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമാക്കുന്നത്.

ഉപയോക്താക്കളുടെ ഫാസ്ടാഗ് എക്കൗണ്ടുകളില്‍ മതിയായ പണമില്ലാത്ത സാഹചര്യം ഒഴിവാക്കി ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് പാതയിലൂടെ സുഗമമായി കടന്നുപോകാന്‍ ഇത് സഹായിക്കും.

യുപിഐ വഴി എളുപ്പത്തില്‍ നിര്‍ദ്ദേശങ്ങള്‍ സജ്ജീകരിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഒറ്റത്തവണ നിര്‍ദ്ദേശങ്ങള്‍ സജ്ജീകരിച്ചാല്‍ മതി. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് വാഹനത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഫാസ്ടാടോ ഫാസ്ടാജ് വാലറ്റോ പ്രതിദിനമോ, പ്രതിവാരമോ, പ്രതിമാസമോ, ത്രൈമാസമോ ആയി ഓട്ടോ റീചാര്‍ജ് ക്രമീകരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like