ചീഫ് എക്സിക്യു്ട്ടീവ് ഓഫീസര്‍ (സിഇഒ) എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. ഒരു കമ്പനിയുടെ വ്യക്തിത്വത്തെയും പ്രവര്‍ത്തനക്ഷമതയെയും എല്ലാം പ്രകടമാക്കുന്നതില്‍ സിഇഒക്കുള്ള പങ്ക് വളരെ വലുതാണ്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് സ്റ്റാഫുകളുടെ നേതൃത്വത്തില്‍ എത്ര മികവോടെ പോയാലും സിഇഒ സ്ഥാനത്തിരിക്കുന്ന വ്യക്തി കഴിവ് തെളിയിച്ചില്ലെങ്കില്‍ അത് കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കും.
1. മികച്ച ആശയവിനിമയം
ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് സിഇഒ. അതിനാല്‍ മാനേജ്മെന്റിനോടും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുമെല്ലാം ഇടപെടുന്നതിനായി മികച്ച നേതൃപാഠവം ആവശ്യമാണ്. തുറന്ന സംഭാഷണം, വ്യക്തമായ തീരുമാനങ്ങള്‍ എന്നിവ ഒരു മികച്ച സിഇഒക്ക് അനിവാര്യമായ ഘടകമാണ്. സന്ദര്‍ഭത്തിനനുസൃതമായി കാര്യങ്ങള്‍ നിറവേറ്റുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഒരു സിഇഒക്ക് കഴിയണം. അത് പോലെ തന്നെ നല്ല ഭാഷ പരിജ്ഞാനവും സാമൂഹിക വീക്ഷണവും അനിവാര്യമാണ്.
2. നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുക
പല സിഇഓമാരും പരാജയം സമംത്തിക്കുന്ന ഒരു സ്ഥലമാണിത്. സ്ഥാപനത്തിന്റെ ദീഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെങ്കില്‍ മികച്ച ബിസിനസ്, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയണം. ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും സ്വീകാര്യനായ ഒരു സിഇഒ ഒരു സ്ഥാപനത്തിന്റെ വിജയമാണ്. ബന്ധങ്ങളില്‍ പോസിറ്റിവ് ആയിരിക്കുക എന്നതും പ്രധാനമാണ്. സംഭാഷണത്തിലൂടെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാനും പോസ്!റ്റിവിറ്റി നിലനിര്‍ത്താനും കഴിഞ്ഞാല്‍ അത് വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള വിജയമായിരിക്കും.
3. കാര്യങ്ങളില്‍ വ്യക്തത
പറയുന്നതും ചെയ്യുന്നതുമായ ഓരോ കാര്യങ്ങളിലും വ്യക്തത കൊണ്ട് വരാന്‍ കഴിയണം. പ്രതിസന്ധികളില്‍ തളരരുത്. അട്ടഹരം അവസരങ്ങളില്‍ സ്ഥാപനത്തില്‍ മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും വിദഗ്ദോപദേശം നേടാനുള്ള മനസ്സ് കാണിക്കണം. എടുക്കുന്ന ഏത് തീരുമാനവും വ്യക്തമായി വ്യാഖ്യാനിക്കാനും സംശയദുരീകരണം നടത്താനുമുള്ള കഴിവുണ്ടാകണം. പ്രശ്നാഭരിതമായ സാഹചര്യങ്ങള്‍ സമചിത്തത കൊണ്ട് ലഘൂകരിക്കാന്‍ കഴിയണം.
4. ഊര്‍ജം പകരുകന്ന സിഇഒ
ഒരു സ്ഥാപനത്തിന്റെ സിഇഒ പദവിയിലിരിക്കുന്ന വ്യക്തി ഊര്‍ജത്തിന്റെ ഉറവിടമാകണം. കമ്പനിക്കകത്ത് ചെലവിടുന്ന ഓരോ നിമിഷവും ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യണം. ഞാന്‍ വലിയവനാണ്, എന്ന രീതിയിലുള്ള ചിന്തക്ക് ഇവിടെ അടിസ്ഥാനമില്ല. വിജയത്തില്‍ മാത്രം ഫോക്കസ് ചെയ്ത് മുന്നേറുന്ന ഒരു വ്യക്തിയായിരിക്കണം സിഇഒ.
പരാജയഭീതി വരുമ്പോള്‍ സഹപ്രവര്‍ത്തകരെ പഴിക്കുന്ന രീതി ഒരിക്കലും ഒരു മികച്ച സിഇഒയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്ഥാപനത്തിന്റെ നേട്ടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കണം.

