പാരീസില്‍ നിന്നുള്ള ലോക പ്രശസ്ത ഫാഷന്‍ ഹൗസായ മജെ, റിലയന്‍സ് ബ്രാന്‍ഡ്‌സ് ലിമിറ്റഡുമായി (RBL) സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ മുന്‍നിര സ്റ്റോര്‍ തുറന്നു . മുംബൈയുടെ ഹൃദയഭാഗത്ത് ജിയോ വേള്‍ഡ് ഡ്രൈവില്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള ബ്രാന്‍ഡിന്റെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.
ലോകത്തിലെ ഏറ്റവും ചലനാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ റീട്ടെയില്‍ വിപണികളിലൊന്നില്‍ സാന്നിധ്യം ഉറപ്പിക്കുന്ന മജേയുടെ രാജ്യത്തെ ആദ്യത്തെ മുന്‍നിര ലൊക്കേഷനായിരിക്കും ഈ സ്റ്റോര്‍.
1998-ല്‍ ജൂഡിത്ത് മില്‍ഗ്രോം സ്ഥാപിച്ച മജേ, സമകാലിക ട്രെന്‍ഡുകള്‍ക്കൊപ്പം ആകര്‍ഷകമായ ശൈലി സമന്വയിപ്പിക്കുന്ന പാരീസിയന്‍ ജീവിതശൈലിയുടെ പര്യായമായി മാറിയ ഒരു ബ്രാന്‍ഡാണ്.

