കാര്‍ഷികരംഗം എന്നും നല്ല കൃഷിക്കാരെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, എന്ത് കൃഷി ചെയ്യുന്നു എന്നതും വിപണി സാധ്യത എന്തെന്ന് ഉറപ്പാക്കുന്നതും കൃഷിയില്‍ നിര്‍ണായകമാണ്. ഇത്തരത്തില്‍ നല്ല വിപണി സാധ്യതയുള്ള ഒരു ഉല്‍പ്പന്നമാണ് കരിമഞ്ഞള്‍. സോറിയാസിസ് പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കു കരിമഞ്ഞള്‍ ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ വലിയ പ്രചാരമുള്ള കായകല്‍പ്പം എന്ന ഔഷധത്തിലും ഒരു പ്രധാന ചേരുവ കരിമഞ്ഞള്‍ ആണ്. കരിമഞ്ഞള്‍ എന്നാണ് പേരെങ്കിലും കരിനീല നിറമാണ് ഇതിന്.

ശരിയായ രീതിയില്‍ കൃഷി ചെയ്ത്ഗുണനിലവാരമുള്ള കരിമഞ്ഞള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ നല്ല നേട്ടമുണ്ടാക്കാന്‍ കഴിയും. വയര്‍ സംബന്ധമായ രോഗങ്ങള്‍ക്കു കരിമഞ്ഞള്‍ നല്ലാതാണ്. ഔഷധ നിര്‍മ്മാണ മേഖലയില്‍ ഏറെ സാധ്യതകളുള്ള കരിമഞ്ഞളിനു കിലോയ്ക്ക് 3,000- 4,000 രൂപ വരെ ലഭിക്കും. കസ്തൂരി മഞ്ഞളിനൊപ്പം മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങളിലും ഇന്നു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ കരിമഞ്ഞളിന് ഡിമാന്‍ഡ് ഏറെയാണ്.
ഏപ്രില്‍ – മേയ് മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. കുറഞ്ഞത് 25 സെന്റീമീറ്റര്‍ അകലം വിത്തുകള്‍ തമ്മില്‍ ഉള്ളതാണ് നല്ലത്. മികച്ച വിളവിനു ചാണകപ്പൊടിയാണ് അത്യുത്തമം.ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 4,000 കിലോ വരെ വിളവ് ലഭിക്കും.

