കീര്‍ത്തി ലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി. മേയ് ആറിന് യുവസിനിമാതാരം അനശ്വര രാജന്‍, നടന്‍ സിജോയ് വര്‍ഗീസ്, കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സുരാജ് ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തൃശൂരിലെ അശ്വനി ജംഗ്ഷനിലെ അസെറ്റ് ഗലേറിയ ബില്‍ഡിങ്ങില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ സൂററ്റായ തൃശൂരിലെ ഷോറൂം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കീര്‍ത്തിലാല്‍സിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ നാഴികക്കല്ലാണ്. തൃശൂരിനും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കായി സമാനതകളില്ലാത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കീര്‍ത്തിലാല്‍സ് ഗ്ലോയിലൂടെ ഒരുക്കുന്നത്.
പ്രീമിയം ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മ്മാണ രംഗത്ത് എട്ട് പതിറ്റാണ്ടിലേറെയുള്ള പരിചയവും പാരമ്പര്യത്തിനുമൊപ്പം ഗ്ലോ വൈവിദ്ധ്യമാര്‍ന്ന രൂപകല്‍പനകളിലെ ലോകോത്തര ഡയമണ്ട് ആഭരണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ആധുനിക കാലത്തിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ ജീവിതാഘോഷത്തെ ഗ്ലോ പ്രതിനിധാനം ചെയ്യുന്നു. ആധുനിക വനിതയുടെ ചലനാത്മകമായ ജീവിതശൈലിയും വ്യക്തിത്വവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് രൂപകല്‍പന ചെയ്ത ഭാരക്കുറവുള്ളതും വൈവിദ്ധ്യമാര്‍ന്നതുമായ ഡയമണ്ട് ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്.
തൃശൂരില്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ ഷോറൂമിന്റെ തിളക്കമാര്‍ന്ന തുടക്കത്തിന്റെ ഭാഗമായതിന്റെ ആവേശത്തിലാണ് താനെന്ന് അനശ്വര രാജന്‍ പറഞ്ഞു.
തൃശൂരില്‍ ഞങ്ങളുടെ പുതിയ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സുരാജ് ശാന്തകുമാര്‍ പറഞ്ഞു. ‘
കാലാതീതമായ ചാരുത ആധുനിക നൂതനത്വവുമായി ഒത്തുചേരുന്ന ഈ സുപ്രധാന അവസരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് നടന്‍ സിജോയ് വര്‍ഗീസ് പറഞ്ഞു.
ആധുനിക വനിതയുടെ ജീവിതശൈലിയ്ക്ക് മകുടം ചാര്‍ത്തുന്ന വൈവിദ്ധ്യമാര്‍ന്നതും ഭാരക്കുറവുള്ളതുമായ ആഭരണങ്ങള്‍ നല്‍കി അവരുടെ ആഭരണ ഉപയോഗത്തെ പുനര്‍നിര്‍വചിക്കുകകയാണ് ഗ്ലോയുടെ ലക്ഷ്യമെന്നാണ് കീര്‍ത്തിലാലിന്റെ ക്രിയേറ്റീവ് ഡയറക്ടറായ സീമ മേത്ത പറഞ്ഞത്. ‘
കോയമ്പത്തൂരില്‍ 1992-ല്‍ സ്ഥാപിച്ച ഏറ്റവും ആധുനികമായ ഡയമണ്ട് ആഭരണ നിര്‍മ്മാണ യൂണിറ്റ് കമ്പനിക്ക് ഉണ്ട്. അവിടെ 500-ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഗ്ലോയ്ക്കുവേണ്ടി മാത്രം ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

