റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറ, ആഗോളതലത്തില്‍ പ്രശംസ നേടിയ ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബേഡര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടിറയില്‍ മാത്രം ലഭ്യമായ, അഗസ്റ്റിനസ് ബേഡര്‍ ശാസ്ത്രീയമായി വികസിപ്പിച്ച, നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഫോര്‍മുലകള്‍ക്ക് പേരുകേട്ടതാണ്. 30 വര്‍ഷത്തെ ഗവേഷണത്തിന്റെ പിന്തുണയോടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ലോകപ്രശസ്ത ബയോമെഡിക്കല്‍ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ അഗസ്റ്റിനസ് ബേഡര്‍ സ്ഥാപിച്ച ഈ ബ്രാന്‍ഡ്, 2018-ല്‍ സമാരംഭിച്ചതുമുതല്‍ സെലിബ്രിറ്റികള്‍, സൗന്ദര്യ വിദഗ്ധര്‍, ചര്‍മ്മസംരക്ഷണ പ്രേമികള്‍ എന്നിവരുടെ ആരാധനാപാത്രമായി. TFC8®? (ട്രിഗര്‍ ഫാക്ടര്‍ കോംപ്ലക്‌സ്) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച, അഗസ്റ്റിനസ് ബേഡറിന്റെ തനതായ ഫോര്‍മുലകള്‍, സ്വയം നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള മനുഷ്യശരീരത്തിന്റെ സഹജമായ ശേഷിയെ പിന്തുണയ്ക്കുകയും മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
‘ടിറയില്‍, മികച്ച ആഗോള, ആഭ്യന്തര ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അഗസ്റ്റിനസ് ബേഡറിന്റെ അവതരണം ആഡംബരവും ഉയര്‍ന്ന പ്രകടനവുമുള്ള ചര്‍മ്മസംരക്ഷണം വാഗ്ദാനം ചെയ്യാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ മറ്റൊരു ചുവടാണ് .”അഗസ്റ്റിനസ് ബാഡറിന്റെ എക്സ്‌ക്ലൂസീവ് ഇന്ത്യ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ടിറയുടെ സഹസ്ഥാപകന്‍ ഭക്തി മോദി പറഞ്ഞു,

