ബ്രിട്ടാനിയ ട്രീറ്റിന്റെ പുതിയ ഫ്രഞ്ച് പേസ്ട്രിയായ -Croissant- ന്റെ ശരിയായ ഉച്ചാരണം പഠിപ്പിക്കാന്‍ കമ്പനിക്ക് ആളെ വേണം. ഒരു ദിവസത്തേക്ക് ഇന്റേണായി കമ്പനിയില്‍ ജോലി ചെയ്ത് തെറ്റായി ഈ വാക്ക് ഉച്ചരിക്കുന്ന ജീവനക്കാരെയെല്ലാം ശരിയായ ഉച്ചാരണം പഠിപ്പിക്കുകയാണ് ഉത്തരവാദിത്തം. ഒരു ദിവസം കമ്പനിയുടെ ഫാക്ടറിയില്‍ ചെലവഴിക്കാം. പ്രതിഫലമാകട്ടെ 3 ലക്ഷം രൂപയും.
ക്രസാണ്ട്, ക്വാസാണ്ട് എന്നെല്ലാമാണ് ബ്രിട്ടാനിയ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഈ പുതിയ ഫ്രഞ്ച് പേസ്ട്രിയുടെ ഉച്ചാരണം. ഇത് കൃത്യമായി ഉച്ചരിക്കുന്നവര്‍ കുറവാണെന്ന് കമ്പനി പറയുന്നു. പ്രൊഡക്റ്റിനെക്കുറിച്ച് ആദ്യം ജീവനക്കാരുടെ ഇടയില്‍ തന്നെ ഒരു അവബോധം ഉണ്ടാക്കാനാണ് ആലോചന. ഒപ്പം ഉല്‍പ്പന്നത്തിന് ചുളുവില്‍ ഒരു പരസ്യ പ്രചാരണവും.
ക്രസാണ്ട്, ക്വാസാണ്ട് എന്നെല്ലാമാണ് ബ്രിട്ടാനിയ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഈ പുതിയ ഫ്രഞ്ച് പേസ്ട്രിയുടെ ഉച്ചാരണം
18 വയസ് തികഞ്ഞ ആര്‍ക്കും ഒരു ദിവസത്തെ ജോലിക്കായി അപേക്ഷിക്കാം. ബ്രിട്ടാനിയയുടെ വാട്സ്ആപ്പ് ചാനല്‍ വഴിയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ പിന്നെ ഇന്‍സ്റ്റഗ്രാമിലാണ് ബാക്കി പണി. ബ്രിട്ടാനിയ ക്രസാണ്ട്/ക്വാസാണ്ടിന്റെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യണം. പിന്നീട് ഹയറിംഗ് പോസ്റ്റിനു കീഴില്‍ യോഗ്യതകളും താല്‍പ്പര്യവും നല്‍കണം. മാര്‍ച്ച് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

