Connect with us

Hi, what are you looking for?

Business & Corporates

പോപ്പുലര്‍ വെഹിക്കിള്‍സിന്റെ വരുമാനം 4,274.7 കോടി

നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി

പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് വര്‍ധന. നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 176.1 കോടി രൂപയായിരുന്നു.

കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 49.7 കോടി രൂപയാണ് അറ്റാദായം. ഇപിഎസ് ഒന്‍പത് മാസം കൊണ്ട് 12.5 ശതമാനം ഉയര്‍ന്ന് 8.9 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 7.9 രൂപയായിരുന്നു.

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ വരുമാനം 16.9 ശതമാനം ഉയര്‍ന്ന് 1,426.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,220.4 കോടി രൂപയായിരുന്നു. നികുതിക്ക് മുന്‍പുള്ള ലാഭം 35.3 ശതമാനം ഉയര്‍ന്ന് 70.8 കോടി രൂപയിലെത്തി. 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇത് 52.3 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തിലെ അറ്റാദായം 50.2 ശതമാനം ഉയര്‍ന്ന് 15.9 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.6 കോടി രൂപയാണ് അറ്റാദായം. 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇപിഎസ് 50.2 ശതമാനം ഉയര്‍ന്ന് 2.5 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 1.7 രൂപയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു