ഹരിയാനയിലുള്ള യുവരാജ്, സുല്‍ത്താന്‍ എന്നീ പോത്തുകളെപ്പറ്റി കേട്ടിട്ടുണ്ടോ? വലുപ്പവും ആകാരവടിവും കൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഗിന്നസ് ബുക്കിലും വരെ ഇടം നേടിയ മുറ വിഭാഗത്തില്‍പെട്ട പോത്തുകളാണവ. ഹരിയാന സ്വദേശിയായ കരംവീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള യുവരാജിന്റെ മതിപ്പ് വില 9.5 കോടി രൂപയാണ്. ഒരു പോത്തിന്റെ വിലയാണോ ഇതെന്ന് ചോദിച്ച് ആരും ആശ്ചര്യപ്പെടേണ്ട, പോത്തിന്റെ വില തന്നെ. മികച്ചയിനം പോത്തിന്‍കുട്ടികളെ ലഭിക്കുന്നതിനായി ബീജ സങ്കലനത്തിനും മറ്റുമായി യുവരാജിനെ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം തന്നെയാണ് കരംവീര്‍ സിംഗിന്റെ മുഖ്യ വരുമാനം.
1500 കിലോയാണ് യുവരാജിന്റെ ശരീരഭാരം. മത്സരങ്ങള്‍ക്ക് സ്ഥിരമായി പങ്കെടുപ്പിക്കുന്ന യുവരാജ് നേടുന്ന പട്ടങ്ങളും നിരവധിയാണ്. സുല്‍ത്താനും ഈ വിഭാഗത്തില്‍പെട്ട പോത്തുതന്നെയാണ്. 21 കോടി രൂപ മതിപ്പുവില പറഞ്ഞിട്ട് ഈ പോത്തിനെ ഉടമയായ നരേഷ് ബെനിവാള്‍ വിട്ടിട്ടില്ല. പറഞ്ഞു വരുന്നത് മുറ ഇനത്തില്‍പെട്ട പോത്തുകളുടെ മേന്മയെക്കുറിച്ചാണ്. 2000 കിലോവരെ ഭാരം വയ്ക്കുന്ന പോത്തിനമാണ് മുറ. അത്യവശ്യം മികച്ച വരുമാനം ലഭിക്കണമെങ്കില്‍ ഒന്നോ രണ്ടോ ആരോഗ്യമുള്ള മുറ വിഭാഗം പോത്തുകളെ സ്വന്തമായാക്കിയാല്‍ മതിയാകും.
ഹരിയാനയില്‍ സജീവമായ പോത്തുവളര്‍ത്തലിനെ കേരളത്തിന് പവിപണി ഏറെയുണ്ട്. മുറ വിഭാഗത്തില്‍പെട്ട പോത്തുകള്‍ ആദ്യകാഴ്ചയില്‍ത്തന്നെ ആരെയും ആകര്‍ഷിക്കും. ഒരു കുട്ടിയാനയുടെ വലുപ്പം, എണ്ണക്കറുപ്പു മേനി, വളഞ്ഞ കൊമ്പുകള്‍, ആരും ഒന്ന് നോക്കിപ്പോകും. ഒരു ശരാശരി മുറയിനം പിത്തിന്റെ ഭാരം 800 കിലോയാണ്. നാടന്‍പോത്തിനു രണ്ട് രണ്ടര വയസ്സു കഴിഞ്ഞാല്‍ പിന്നെ കാര്യമായ വളര്‍ച്ചയില്ല. എന്നാല്‍ മുറ അഞ്ചു വയസ്സുവരെ വളരും, തൂക്കം വയ്ക്കും.അങ്ങനെ സാധ്യതകള്‍ അനേകമാണ് മുറക്ക്. ഇത്തരം പോത്തുകളെ കേരളത്തിന്റെ വിപണിയില്‍ എത്തിച്ചാല്‍ മാംസത്തിന് പുറമെ, പ്രദര്‍ശനങ്ങള്‍ക്കും പ്രത്യുല്‍പാദനത്തിനുമൊക്കെയായി വിനിയോഗിക്കാം.
പോത്തുകള്‍ക്ക് സ്വാഭാവികമായ രീതിയില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. പുളിമ്പൊടി വേവിച്ചതും മീനെണ്ണയും പരുത്തിപ്പിണ്ണാക്കും തീറ്റപ്പുല്ലും മറ്റ് പച്ചക്കറികളും എല്ലാം ചേര്‍ത്താണ് ഇവയ്ക്ക് ഭക്ഷണം നല്‍കണം. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കാതെ ഭാരം വര്‍ധിപ്പിക്കുന്ന രീതിയിലാണ് ഇതിനെ വളര്‍ത്തിയെടുക്കുന്നത്.

