Connect with us

Hi, what are you looking for?

Business & Corporates

കൊക്കകോളയെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

അടിസ്ഥാനപരമായി ഒരു കാര്‍ബണേറ്റഡ് ശീതളപാനീയ ബ്രാന്‍ഡായിട്ടായിരുന്നു കോക്ക് എന്നറിയപ്പെടുന്ന കൊക്കകോളയുടെ വളര്‍ച്ച

ലോകത്തെ ഏറ്റവും ജനകീയമായ ശീതളപാനീയ ബ്രാന്‍ഡുകളിലൊന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊക്കകോള. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ എന്ന മേഖലയെ ജനകീയമാക്കിയതില്‍ വലിയ പങ്കുവഹിച്ചു ഈ ബ്രാന്‍ഡ്. ഇന്ന് 257 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയാണ് കൊക്കകോള. അടിസ്ഥാനപരമായി ഒരു കാര്‍ബണേറ്റഡ് ശീതളപാനീയ ബ്രാന്‍ഡായിട്ടായിരുന്നു കോക്ക് എന്നറിയപ്പെടുന്ന കൊക്കകോളയുടെ വളര്‍ച്ച. കോക്കിനെ കുറിച്ച് കൗതുകം നിറഞ്ഞ 6 കാര്യങ്ങള്‍ ഇതാ…

1884-ല്‍ ജ്യോര്‍ജ്ജിയയിലായിരുന്നു കൊക്കകോളയുടെ തുടക്കം. കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്റ്റോര്‍ ഉടമയായിരുന്ന ജോണ്‍ സ്റ്റിത് പെംബെര്‍ടണ്‍ ആണ് കോക്കിന്റെ ഉപജ്ഞാതാവ്

കൊക്കകോളയുടെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്ലാന്റ ജേര്‍ണലില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്

1894, മാര്‍ച്ച് 12നാണ്, ആദ്യമായി കൊക്ക-കോള കുപ്പികളില്‍ നിറച്ചു വില്‍ക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കാണുന്ന കുപ്പി 1915-ലാണ് പുറത്തുവരുന്നത്

അലക്സാന്‍ഡര്‍ സാമുവല്‍സണ്‍ എന്ന സ്വീഡന്‍ കുടിയേറ്റക്കാരനാണ് കൊക്കകോള കുപ്പിയുടെ ആകൃതി രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്

കൊക്ക-കോളയുടെ രാസഘടന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ രഹസ്യങ്ങളിലൊന്നാണെന്ന് കമ്പനി അവകാശപ്പെടാറുണ്ട്

കൊക്ക-കോളയുടെ നിര്‍മ്മാണവും വിതരണവും വികേന്ദ്രീകൃതമായ രീതിയില്‍ ആണ് നടക്കുന്നത്. കൊക്ക-കോള കമ്പനി പാനീയത്തിന്റെ ഗാഢത കൂടിയ സിറപ്പ് മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരമായി വ്യത്യസ്തങ്ങളായ ഭാഗങ്ങളില്‍ വിപണനാവകാശം നേടിയിട്ടുള്ള കമ്പനികള്‍ക്ക് ഈ സിറപ്പ് വില്‍ക്കുക മാത്രമാണ് കൊക്ക-കോള കമ്പനി ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like