വൈറ്റ് കോളര്‍ ജോലി എന്നതിലുപരിയായി, സ്വന്തം സംരംഭം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചു വരികയാണ്. എന്നാല്‍ മികച്ച ആശയവും നടത്തിപ്പിനായി നിക്ഷേപവും കൈവശമുണ്ട് എന്നത്‌കൊണ്ട് ആര്‍ക്കും ഒരു മികച്ച സംരംഭകനാകാന്‍ സാധിക്കില്ല. നിയമപരമായ ഒട്ടേറെ കടമ്പകള്‍ കിടന്നശേഷം മാത്രമേ ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുവാന്‍ സാധിക്കൂ. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇതെപറ്റിയെല്ലാം പൂര്‍ണമായ അറിവുള്ള സംരംഭക മോഹികള്‍ നമ്മുടെ നാട്ടില്‍ വിരളമാണ്. റിസ്‌ക് എടുക്കുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ എന്നത് ശരിയാണ്. എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ അനാവശ്യമായ റിസ്‌ക് എടുക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ ഒരു സംരംഭകന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട നിയമ രേഖകളും ഏതെല്ലാമെന്ന് നോക്കാം.
ബിസിനസ്സിനു ഒരു പേര്, ലോഗോ, ഡിസൈന്‍, ട്രേഡ്മാര്‍ക്ക് തുടങ്ങി നിരവധി കാര്യങ്ങള്‍ ബിസിനസിന്റെ വ്യക്തിത്വം കാത്ത് സംരക്ഷിക്കുന്നതില്‍ അനിവാര്യമാണ്.
1. ബിസിനസ്സിനു ഒരു പേര്
ഒരു പേരിലെല്ലാം എന്തിരിക്കുന്നു എന്ന ചോദ്യത്തിന് പേരിലാണ് എല്ലാമിരിക്കുന്നത് എന്ന് തന്നെയാണുത്തരം. ബിസിനസിന്റെ വ്യക്തിത്വം നിര്‍ണയിക്കുന്ന ഘടകമാണിത്. ഒരു സ്ഥാപനത്തിനുള്ള അതെ പേര് മറ്റൊരു സ്ഥാപനത്തിന് പാടുള്ളതല്ല. ഒരു ബ്രാന്‍ഡ് ആയി മാറിയശേഷം പേരിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുന്ന അവസ്ഥ വന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അതിനാല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇന്ന് യാതൊരു അര്‍ത്ഥമില്ലത്തതരം പേരുകളും പുതു തലമുറ ബിസിനസ്സുകള്‍ക്കായി ഉപയോഗിച്ച് വരുന്നു. ആളുകളുടെ മനസ്സില്‍ പേര് താങ്ങി നില്‍ക്കണം എന്നതാണ് പ്രധാനം. മാത്രമല്ല, ഇപ്പോള്‍ എല്ലാം ഡിജിറ്റല്‍ മേഖലയുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സ്ഥാപനത്തിന്റെ പേര് തെരഞ്ഞെടുക്കുമ്പോള്‍ ഒരു വെബ്‌സൈറ്റ് നിര്‍മിക്കാനാവശ്യമായ ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
2. ലോഗോ നിര്‍ബന്ധം
ഇന്ന് പല മുന്‍നിര സ്ഥാപനങ്ങളെയും തിരിച്ചറിയുന്നത് തന്നെ ലോഗോയുടെ പിന്‍ബലത്തിലാണ്. പേര് പോലെ തന്നെ അത്രമാത്രം ശക്തമാണ് ലോഗോകളും. ശക്തമായ ഒരു ലോഗോ ബിസിനസിന്റെ വ്യക്തിത്വം ഒറ്റനോട്ടത്തില്‍ പ്രകടമാക്കും. ലോഗോയുടെ മാത്രം ശ്രദ്ധേയമായ ബ്രാന്‍ഡുകളില്‍ ചിലതാണ് പ്യൂമ, നൈക്കി, ടാറ്റ തുടങ്ങിയവ. ചിലര്‍ ആകാശരങ്ങളും ചിഹ്നങ്ങളും ഒരുമിച്ചു ചേര്‍ത്തും ലോഗോകള്‍ നിര്‍മിക്കാറുണ്ട്. അതിനുദാഹരണമാണ് അഡിഡാസ്.
3. ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍
ഒരു സ്ഥാപനം ആരംഭിക്കുമ്പോള്‍ ഏറ്റവും പ്രധാനമാണ് സ്ഥാപനത്തിന്റെ പേരിനു ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുക എന്നത്. അല്ലാത്തപക്ഷം ആ പേര് മറ്റു സ്ഥാപനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. മറ്റൊരു വ്യക്തി നിങ്ങളുടെ കമ്പനി നെയിമോ ബ്രാന്‍ഡ് നെയിമോ ഉപയോഗിക്കരുതെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ബിസിനസ്സിന്റെ പേര് ട്രേഡ് മാര്‍ക്ക് ചെയ്യേണ്ടതുണ്ട്. പത്ത് വര്‍ഷമാണ് ഒരു ട്രേഡ്മാര്‍ക്കിന്റെ കാലാവധി. അതിനുശേഷം ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കണം. ട്രേഡ്മാര്‍ക്ക് എടുത്തശേഷം 7 വര്‍ഷത്തോളം നിങ്ങള്‍ അത് ഉപയോഗിക്കുന്നില്ലെങ്കില്‍ ലൈസന്‍സ് അസാധുവാകും.
4. കമ്പനി രജിസ്‌ട്രേഷന്‍
സ്ഥാപനത്തിന് ഉചിതമായ ഒരു പേര് കണ്ടു പിടിച്ചാല്‍ ഉടനെ ആ പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യണം. കമ്പനി നി പ്രൈവറ്റ് ലിമിറ്റഡായും പാര്‍ട്ട്ണര്‍ഷിപ്പ് ആയുമൊക്കെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി കമ്പനി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്ന ഏജന്‍സികളുടെ സഹായം തേടാം. സംരംഭത്തിന്റെ സ്വഭാവവും ബിസിനസ് ഫോര്‍മാറ്റും അനുസരിച്ചാണ് ഇതിനുള്ള ചെലവ് വരുന്നത്.
5. GST രജിസ്‌ട്രേഷന്‍
നിങ്ങള്‍ തുടങ്ങുന്ന സംരംഭം 20 ലക്ഷത്തിനു മുകളില്‍ വ്യാപാരം നടത്തുന്ന ഒന്നാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും സംരംഭം ഏടഠ രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം. GST രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ GST ഫയലിംഗ് ചെയ്തിരിക്കണം എന്നുള്ളതും നിര്‍ബന്ധമുള്ള കാര്യമാണ്. ഇതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ശ്കതമായ നിയമ നടപടികള്‍ അഭിമുഖീകരിക്കേണ്ടതായി വരും.
6. ബാര്‍കോഡ് രെജിസ്‌ട്രേഷന്‍
പലസ്ഥാപനങ്ങളും വീഴ്ചവരുത്തുന്ന ഒരു മേഖലയാണ് ബാര്‍കോഡ് രജിസ്‌ട്രേഷന്‍. പ്രത്യേകിച്ച് ഉല്‍പ്പന്ന വിതരണം നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇന്ന് ഒട്ടുമിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും ബാര്‍കോഡ് ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിതരണത്തിനായി എടുക്കില്ല. സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം തന്നെ അവരുടെ ഇന്‍വെന്ററി കണക്കുകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിനായി ഒപ്ടിക്കല്‍ ബാര്‍കോഡ് റീഡറുകളെയാണ് ആശ്രയിക്കുന്നത്.അതിനാല്‍ വലിയൊരു വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള ഉല്‍പ്പന്ന വിതരണത്തിന് ബാര്‍കോഡ് അനിവാര്യമാണ്.

