ഇനി 5ജിയിലാണ് വോഡാഫോണിന്റെ പ്രതീക്ഷ. 7 മാസത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അക്ഷയ മൂന്ദ്ര. വോഡാഫോണിന്റെ രക്ഷക്കായി ഇക്വിറ്റിയും കടവും സംയോജിപ്പിച്ച് 45,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ 30 മാസത്തിനുള്ളില്‍ 5ജി ബിസിനസ്സില്‍ നിന്ന് വരുമാനത്തിന്റെ 40% നേടുമെന്ന് പ്രതീക്ഷിക്കുന്നു.
തെറ്റായ നയങ്ങള്‍ മൂലം കട ബാധ്യതയില്‍ വലയുന്ന കമ്പനിക്ക് 5 ജി യിലേക്കുള്ള ചുവടുമാറ്റം ആശ്വാസം ആയേക്കാം എന്നാണ് പ്രതീക്ഷ. വികസന പദ്ധതികളുടെ ഭാഗമായി നാല് സര്‍ക്കിളുകളില്‍ 5ജി വിന്യാസങ്ങള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി കമ്പനി പറഞ്ഞു.
യുകെയിലെ വോഡഫോണും ഇന്ത്യയിലെ ആദിത്യ ബിര്‍ള ഗ്രൂപ്പും പങ്കാളികളായ കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. അടുത്ത തലമുറ വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലേക്ക് മാറുന്നതിലൂടെ 5 ജി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 125.6 ദശലക്ഷം 4ജി ഉപയോക്താക്കളുണ്ടായിരുന്നു. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ തുടര്‍ച്ചയായി 10 പാദങ്ങളില്‍ വര്‍ദ്ധിച്ചു. മിഡ് ബാന്‍ഡിലും എംഎംവേവ് ബാന്‍ഡുകളിലും മതിയായ 5 ജി എയര്‍വേവ് ഹോള്‍ഡിംഗുകള്‍ ഉണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

