വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചേക്കേറിയെത്തിയാണ് ഒരു ബിസിനസ് ആശയമാണ് ‘ഗോസ്റ്റ് കിച്ചന്‍’. കേരളത്തില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു റെസ്റ്റോറന്റ് ബിസിനസ്സ് ആശയമാണിത്. ഈ ആശയപ്രകാരം 100 കിലോമീറ്റര്‍ ചുറ്റളവില്‍ കിച്ചണുകളില്ലാത്ത റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. റെസ്റ്റോറന്റുകളില്‍ നിന്ന് കിച്ചണ്‍ ഒഴിവാകുന്നതിലൂടെ ചെലവുകളുടെ 50 % വരെ ഒഴിവാക്കാന്‍ റെസ്റ്റോറന്റുകള്‍ക്ക് കഴിയുന്നു.
വാടക കുറഞ്ഞ സ്ഥലത്ത് റസ്റ്റോറന്റുകള്‍ക്കായി വലിയ കിച്ചണ്‍ നിര്‍മ്മിക്കുന്ന രീതിയാണ് ഗോസ്റ്റ് കിച്ചന്‍.വാഹന സൗകര്യമാണ് പ്രധാനമായും പരിഗണിക്കേണ്ടത്. 1200-2000 ചതുരശ്ര അടി വലിപ്പമുള്ള കിച്ചണിന് 30-50 വരെ റെസ്റ്റോറന്റുകളെ ഉള്‍കൊള്ളാന്‍ കഴിയും. റസ്റ്റോറന്റുകള്‍ വലിയ നഷ്ടം സഹിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗോസ്റ്റ് കിച്ചണുകള്‍ക്ക് വലിയ സാധ്യതയാണ് ഉള്ളത്.
ചെറിയ റെസ്റ്റോറന്റുകള്‍ക്ക് അവരുടെ കിച്ചണുകള്‍ ഒഴിവാക്കുന്നതിലൂടെ നേമികച്ച ലാഭം നേടാനാകും. ശക്തമായ ബ്രാന്‍ഡ് നിര്‍മ്മിച്ചു കസ്റ്റമറുടെ വിശ്വാസം നേടാന്‍ കഴിയുന്നതായിരിക്കണം ബിസിനസ്സ് മോഡല്‍. വരും കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്ന ഒരു മേഖലയായിരിക്കും ‘ഗോസ്റ്റ് കിച്ചന്‍ ‘.

