2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോമുകളുടെ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ഏകീകൃത വരുമാനം 17.8% വര്‍ദ്ധിച്ച് 15,931 കോടി രൂപയായി. ഈ പാദത്തിലെ ജിയോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് 23.4% വര്‍ധിച്ച് 6,539 കോടി എന്ന റെക്കോര്‍ഡ് നിലയിലെത്തി.
സെപ്റ്റംബര്‍ അവസാനത്തോടെ ജിയോ വരിക്കാരുടെ എണ്ണം 478.8 ദശലക്ഷമായി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.2% വര്‍ധന. രണ്ടാം പാദത്തിലെ താരിഫ് വര്‍ദ്ധനയ്ക്ക് ശേഷം പരിമിതമായ അളവിലുള്ള കണക്ഷന്‍ ഒഴിവാക്കല്‍ നിരീക്ഷിക്കപ്പെട്ടു. പ്രതിമാസ ഉപഭോക്തൃ ഡ്രോപ്പ്-ഔട്ട് നിരക്ക് 2.8% ആയി ഉയര്‍ന്നു. എന്നാല്‍ പുതിയ ഉപഭോക്തൃ സൈന്‍-അപ്പുകള്‍ ശക്തമാണ്.
താരിഫ് വര്‍ദ്ധനവിന്റെ ഭാഗികമായ ഫലവും സബ്സ്‌ക്രൈബര്‍മാരുടെ ഉയര്‍ച്ചയും കാരണം ജിയോയുടെ ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം (ARPU) 195.1 രൂപ ആയി ഉയര്‍ന്നു. ഡാറ്റ ഉപയോഗം 24% വര്‍ധിച്ച് 45 ബില്യണ്‍ ജിബി ആയി, വോയ്‌സ് ട്രാഫിക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.4% വര്‍ധിച്ചു, 1.42 ട്രില്യണ്‍ മിനിറ്റിലെത്തി.
ജിയോ ട്രൂ 5ജി അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ 147 ദശലക്ഷം വരിക്കാരെ നേടി. ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ 5ജി ഓപ്പറേറ്ററാണ് ജിയോ. ജിയോ എയര്‍ ഫൈബര്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിച്ചു, 2024 സെപ്റ്റംബറില്‍ 2.8 ദശലക്ഷം വീടുകളെ ജിയോ എയര്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ചു. ജിയോയുടെ ഹോം കണക്ഷന്‍ നിരക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയതാണ്.

