ദീപിക പദുക്കോണിന്റെ സെല്‍ഫ് കെയര്‍ ബ്രാന്‍ഡായ 82°E, റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം, 82°E -യുടെ ഡി റ്റു സി മോഡലില്‍ നിന്നുള്ള വലിയ വിപുലീകരണമാണ്. ഇനി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ചര്‍മ്മസംരക്ഷണം, ബോഡി കെയര്‍, പുരുഷന്മാരുടെ ശ്രേണി എന്നിവയിലുള്ള ജനപ്രിയ ഉല്‍പ്പന്നങ്ങളായ അശ്വഗന്ധ ബൗണ്‍സ്, ലോട്ടസ് സ്പ്ലാഷ്, ടര്‍മെറിക് ഷീല്‍ഡ് തുടങ്ങിയവ ടിറ-യില്‍ ലഭ്യമാക്കിക്കൊണ്ട് 82°E തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. മുമ്പ് ഡി റ്റു സി പ്ലാറ്റ്‌ഫോം വഴി ആക്‌സസ് ചെയ്തിരുന്ന 82°E ഉല്‍പ്പന്നങ്ങള്‍, ഇപ്പോള്‍ ടിറ പ്ലാറ്റ്‌ഫോമിലേക്കും വ്യാപിക്കും, ഇന്ത്യയില്‍ ഉടനീളമുള്ള തിരഞ്ഞെടുത്ത വിപണികളിലെ ടിറ സ്റ്റോറുകളില്‍ 82°E ഉല്‍പ്പന്നങ്ങള്‍ ആദ്യമായി ഓഫ്‌ലൈനായി ലഭ്യമാകും.

