തായ്വാനീസ് നിര്‍മ്മാതാക്കളായ പെഗാട്രോണിന്റെ ചെന്നൈ ഐഫോണ്‍ പ്ലാന്റിലെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്ട്രോണിക്‌സ് വാങ്ങുന്നു. ആപ്പിള്‍ ഡീലര്‍ എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിപണി ഇതിനെ കാണുന്നത്. കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.
എന്നാല്‍ ഈ വിഷയത്തില്‍ ആപ്പിളും പെഗാട്രോണും വിഷയത്തില്‍ അഭിപ്രായം അറിയിച്ചിട്ടില്ല. ടാറ്റയെ സംബന്ധിച്ചിടത്തോളം, ചെന്നൈ പെഗാട്രോണ്‍ പ്ലാന്റ് അതിന്റെ ഐഫോണ്‍ നിര്‍മ്മാണ പദ്ധതികളെ ശക്തിപ്പെടുത്തും. വരും ദിവസങ്ങളില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതിക്കായി ഫയല്‍ ചെയ്യാന്‍ ഇരു കമ്പനികളും പദ്ധതിയിടുന്നതായാണ് സൂചന.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ടാറ്റക്ക് ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഉണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ മറ്റൊരു പ്ലാന്റിന്റെ പ്രവര്‍ത്തനം നടന്നു വരികയാണ്. വാര്‍ത്തകള്‍ ശരിയെങ്കില്‍ ടാറ്റ-പെഗാട്രോണ്‍ പ്ലാന്റ് ടാറ്റയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഐഫോണ്‍ ഫാക്ടറിയാകും.

