ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായി അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആപ്പിള്‍. വെണ്ടര്‍മാരും ഘടക വിതരണക്കാരും മുഖേനയാണ് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക. ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ 1.5 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ടാറ്റ ഇലക്ട്രോണിക്സ് നടത്തുന്ന രണ്ട് പ്ലാന്റുകളിലെ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം സാകേതിയും മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സിലും കമ്പനി തങ്ങളുടെ സ്റ്റോറുകള്‍ ആരംഭിച്ചിരുന്നു.
വരുന്ന 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഉല്‍പ്പാദനം അഞ്ചിരട്ടി വര്‍ധിപ്പിച്ച് ഏകദേശം 40 ബില്യണ്‍ ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി രൂപ) ഉയര്‍ത്താന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, 2023 ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനവുമായി ആപ്പിള്‍ ഇന്ത്യയിലെ വിപണിയില്‍ മുന്നിലാണ്. ഇതാദ്യമായാണ് വരുമാനത്തില്‍ ആപ്പിള്‍ സാംസംഗിനെ കടത്തി വെട്ടുന്നത്. അതേസമയം വോളിയം വില്‍പ്പനയുടെ കാര്യത്തില്‍ സാംസഗാണ് മുന്നില്‍.
വരുന്ന 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഉല്‍പ്പാദനം അഞ്ചിരട്ടി വര്‍ധിപ്പിച്ച് ഏകദേശം 40 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ആപ്പിള്‍ പദ്ധതിയിടുന്നു.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ആപ്പിളിന്റെ വരുമാനം 10 മില്യണ്‍ ഡോളര്‍ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.27 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 12.1 ബില്യണ്‍ ഡോളറായി കയറ്റുമതി വര്‍ധിച്ചു. ആപ്പിളിന് ലഭിച്ചു. ഏകദേശം 100 ശതമാനം വര്‍ദ്ധനയാണിത്.
കഴിഞ്ഞ വര്‍ഷം, ആപ്പിള്‍ 1200 ജീവനക്കാര്‍ ജോലി ചെയ്യുന്ന പുതിയ ഓഫീസ് ബെംഗളൂരുവില്‍ തുറന്നിരുന്നു. കമ്പനിക്ക് ഇതിനകം മുംബൈ, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.

