റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) മുംബൈ ആസ്ഥാനമായുള്ള എസ്‌ഐഎല്‍ ഫുഡ്സ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാന്‍ഡുകളെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ആര്‍സിപിഎല്ലിന്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍.

ആര്‍സിപിഎല്‍ ഏറ്റെടുക്കുന്നതോടെ എസ് ഐ എല്ലിന്റെ വ്യാപ്തി വിപുലീകരിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നും ബ്രാന്‍ഡിന് പുതിയ ജീവന്‍ പകരുമെന്നും എസ്‌ഐഎല്‍ ഫുഡ്സ് മാനേജിംഗ് ഡയറക്ടര്‍ അജയ് മാരിവാല പറഞ്ഞു. ഫ്രൂട്ട് ജാം, സൂപ്പ്, ചട്ണി, സോസുകള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങള്‍.

