ബിസിനസ് രംഗത്ത് ഏറെ സുപരിചിതമായ പദമാണ് ബ്രാന്‍ഡ് അംബാസിഡര്‍ എന്നത്. ഒരു ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ബ്രാന്‍ഡിംഗിന് വേണ്ടി സമൂഹത്തിലെ സ്വാധീനമുള്ള വ്യക്തികളെ നിയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു ബ്രാന്‍ഡ് അംബാസിഡറെ കണ്ടെത്തുക എന്നത് വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയേയും ബ്രാന്‍ഡ് ഉടമകള്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന പദവിയിലേക്ക് ക്ഷണിക്കുന്നു. ഒരു മികച്ച ബ്രാന്‍ഡ് അംബാസിഡറിന് താഴെ പറയുന്ന ഗുണങ്ങള്‍ അനിവാര്യമാണ്.
ബ്രാന്‍ഡിന്റെ വ്യക്തിത്വം ഉയര്‍ത്തണം
ഏതൊരു നല്ല ബ്രാന്‍ഡ് അംബാസഡറും ചെയ്യുന്ന ആദ്യത്തെ കാര്യം ബ്രാന്‍ഡിന്റെ ധാര്‍മ്മികതയെയും ചരിത്രത്തെയും കുറിച്ച് സ്വയം പഠിക്കുക എന്നതാണ്. ബ്രാന്‍ഡിന്റെ ചരിത്രം അറിയാത്ത ഒരു വ്യക്തിക്ക് ബ്രാന്‍ഡിന്റെ വളര്‍ച്ചക്കായി കാര്യമായ സംഭാവന നല്‍കാന്‍ കഴിയില്ല. ബ്രാന്‍ഡ് അംബാസിഡര്‍ക്ക് ബ്രാന്‍ഡുമായി ഒരു വൈകാരിക ബന്ധം ഉണ്ടാകേണ്ടത് അനിവാര്യമാണ്. താന്‍ പങ്കെടുക്കുന്ന ഓരോ പരിപാടിയിലും ബ്രാന്‍ഡിനെ പ്രതിനിദാനം ചെയ്യാന്‍ അംബാസിഡര്‍ തയ്യാറാകണം.
മാര്‍ക്കറ്റിംഗ് രീതി മനസിലാക്കണം
സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് രീതികളോട് ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് ബ്രാന്‍ഡ് അംബാസിഡര്‍ തലത്തിലേക്ക് ആവശ്യം.ഓരോ ബ്രാന്‍ഡ് അംബാസഡര്‍ക്കും മാര്‍ക്കറ്റിംഗിലോ ബിസിനസ്സിലോ ബിരുദം ആവശ്യമാണെന്ന് ഇതിനര്‍ത്ഥമില്ല.ആധുനിക മാര്‍ക്കറ്റിംഗില്‍ ആധികാരികതയുടെയും സുതാര്യതയുടെയും പ്രാധാന്യം അവര്‍ മനസ്സിലാക്കേണ്ടതുണ്ട് എന്ന് മാത്രം.
ബന്ധങ്ങള്‍ വളര്‍ത്താനുള്ള കഴിവ്
വളരുന്ന ബിസിനസ്സ് പശ്ചാത്തലത്തില്‍ ബന്ധങ്ങള്‍ വളര്‍ത്താനുള്ള കഴിവ് വളരെ പ്രധാനമാണ്. ദീര്‍ഘകാല ബിസിനസ്സ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കുന്നു. ഇത്തരത്തില്‍ സ്വമേധയാ തയ്യാറാകുന്ന വ്യക്തികള്‍ക്കാണ് ബ്രാന്‍ഡ് അംബാസിഡര്‍ എന്ന പദവി കൂടുതല്‍ യോജിക്കുന്നത്. ഉപഭോക്താവിന്റെ ഭാഗത്തു നിന്നുള്ള സംതൃപ്തി നിരീക്ഷിക്കുന്നതിന് അവര്‍ അവരുടെ ലീഡുകളും വില്‍പ്പനയും പിന്തുടരാന്‍ ഇവര്‍ക്കാകണം.
ബിസിനസിനോടുള്ള പാഷന്‍
സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ പാഷനേറ്റ് ആയ ഒരു അംബാസിഡര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. താന്‍ പിന്തുണക്കുന്ന ഉല്‍പ്പന്നത്തിന്റെ പ്രീമിയം ഉപഭോക്താവാണ് താനെന്ന ഉത്തമബോധമുള്ള ഒരു വ്യക്തിയെയാണ് ബ്രാന്‍ഡ് അംബാസിഡര്‍ ആയി പരിഗണിക്കേണ്ടത്.
നേതൃഗുണം അനിവാര്യം
നേതൃഗുണം തികഞ്ഞ ഒരു വ്യക്തിയായിരിക്കണം ഒരു മികച്ച ബ്രാന്‍ഡ് അംബാസിഡര്‍. ഉപഭോക്താക്കളോട് പറയാതെ തന്നെ അവരുമായി ഇടപഴകാനും അവര്‍ക്ക് നല്ല സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള കഴിവുണ്ടായിരിക്കണം.
ഓണ്‍ലൈന്‍ സാന്നിധ്യം അനിവാര്യം
ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ സഹായിക്കുന്നത് ഓണ്‍ലൈന്‍ സാന്നിധ്യമാണ്.അതിനാല്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഓണ്‍ലൈന്‍ രംഗത്ത് സജീവമാണോ എന്നുകൂടി അറിഞ്ഞിരിക്കണം. ഓണ്‍ലൈന്‍ സാന്നിധ്യം ഉണ്ടായിരിക്കുക എന്നത് ബ്രാന്‍ഡ് അംബാസഡര്‍മാരുടെ കാര്യത്തില്‍ എല്ലായ്പ്പോഴും ഒരു ബോണസാണ്.ലക്ഷക്കണക്കിന് ഫോളോവര്‍മാരുള്ള ഒരു ബ്രാന്‍ഡ് അംബാസിഡറിലൂടെ കമ്പനിക്ക് കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിയുന്നു.

