Connect with us

Hi, what are you looking for?

Business & Corporates

കാടവളര്‍ത്തല്‍; ഇരട്ടി വരുമാനത്തിന് ഏഴ് വഴികള്‍

കാടക്കോഴി വളര്‍ത്തലില്‍ നിന്നും ഇരട്ടി വരുമാനം നേടാന്‍ താഴെപ്പറഞ്ഞ വഴികള്‍ പരിഗണിക്കാം

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൃഷിയിലേക്കും ഫാമിംഗിലേക്കും കടക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മികച്ച പരിചരണം നല്‍കിയാല്‍ ഇരട്ടി ലാഭം ലഭിക്കും എന്നത് തന്നെയാണ് ഇതിനുള്ള കാരണം. ഇത്തരത്തില്‍ കാടവളര്‍ത്തല്‍ അതിവേഗം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. കാടക്കോഴികളെ വളര്‍ത്തുന്നത്‌കൊണ്ട് മാത്രം മികച്ച വരുമാനം നേടാന്‍ കഴിയില്ല. അതിനു കൃത്യമായ പരിചരണം ആവശ്യമാണ്. കാടക്കോഴി വളര്‍ത്തലില്‍ നിന്നും ഇരട്ടി വരുമാനം നേടാന്‍ താഴെപ്പറഞ്ഞ വഴികള്‍ പരിഗണിക്കാം.

മികച്ച രീതിയില്‍ പരിചരണം നടത്തിയാല്‍ മാത്രമേ നല്ലയിനം കാടകളെ ലഭിക്കുകയുള്ളൂ. ഇല്ലെങ്കില്‍ അത് മുട്ടയുത്പാദനത്തെ ബാധിക്കുകയും കാടകള്‍ കൂട്ടത്തോടെ ചാകുന്നതിനു കാരണമാകുകയും ചെയ്യും.

വെള്ളത്തിന്റെ ടാങ്കില്‍ അണുനാശിനി ഗുളിഗകള്‍ ചേര്‍ത്തു എന്ന് ഉറപ്പു വരുത്തുക. കടകള്‍ ചാകുന്നത് ഒഴിവാക്കും.

തീറ്റപ്പാത്രത്തില്‍ പഴയ തീറ്റ ഒഴിവാക്കി നനവില്ലാത്ത തുണികൊണ്ട് വൃത്തിയാക്കിയ ശേഷം മാത്രം പുതിയ തീറ്റ നല്‍കുക.

ഡോക്ടറുമായി ചര്‍ച്ചചെയ്ത് ലിവര്‍ ടോണിക്കുകളും ആവശ്യമായ മരുന്നുകളും നല്‍കുന്നത് തീറ്റ എടുക്കുന്നത് വര്‍ധിപ്പിക്കും.

സാധാരണ ഗതിയില്‍ 90% മുട്ടയും കാടകള്‍ ഇടുന്നത്ത് ഉച്ചകഴിഞ്ഞ് 3നും 6നും ഇടയിലാണ്.

മുറിവുള്ള കാടകളോ തമ്മില്‍ കൊത്തുന്ന കാടകളോ അസുഖമായുള്ള കാടകളോ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.

മരുന്നുകള്‍ക്കും അണുനാശിനി സ്‌പ്രേകള്‍ക്കും കൃത്യമായ ചാര്‍ട്ട് തുടക്കത്തില്‍ തന്നെ തയാറാക്കിയിരിക്കണം.

ഷെഡ്ഡിന് പുറത്ത് എല്ലാ ദിവസവും അണുനാശിനി സ്‌പ്രേ ചെയ്യണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like