Connect with us

Hi, what are you looking for?

Business & Corporates

ബിസിനസ് ഡിജിറ്റലാക്കാന്‍ ഇനിയും വൈകരുത്!

പെട്ടന്ന് റിസള്‍ട്ട് ഉണ്ടാകുന്നു എന്നത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാര്യം. വരും കാലത്ത് ബിസിനസിന്റെ മൂല്യം നിശ്ചയിക്കുന്നത് ഡിജിറ്റല് ആസ്തികളാകും

ഇന്ന് ബിസിനസ് ലോകം സ്പന്ദിക്കുന്നത് തന്നെ ഡിജിറ്റല്‍ പ്രമോഷനുകളുടെ മികവിലാണ്. പെട്ടന്ന് റിസള്‍ട്ട് ഉണ്ടാകുന്നു എന്നത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാര്യം. വരും കാലത്ത് ബിസിനസിന്റെ മൂല്യം നിശ്ചയിക്കുന്നത് ഡിജിറ്റല് ആസ്തികളാകും. ഇക്കാര്യം എന്നും മനസില്‍ കരുതണം. ആരാണ് നമ്മുടെ ടാര്ജെറ്റഡ് കസ്റ്റമര്‍ ? ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ പ്രസ്തുത ഉപഭോക്താക്കളിലേക്ക് നമ്മുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയുമോ എന്നതാണ് നാം ആദ്യമായി ചിന്തിക്കേണ്ടത്.

അങ്ങനെ കഴിയുമെങ്കില്‍ തീര്‍ച്ചയായും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. പരമ്പരാഗത പരസ്യ മാര്‍ഗങ്ങളിലൂടെ പത്തു വര്‍ഷം കൊണ്ട് നേടിയെടുക്കുന്ന പ്രശസ്തി പത്തു ദിവസത്തിനുള്ളില്‍ സമ്മാനിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൊണ്ട് സാധിക്കുന്നു. ലോകത്തിന്റെ ഏത് കോണിലുമുള്ള കസ്റ്റമറിലേക്കെത്താനും അവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറുന്നത് സഹായിക്കും. ഡാറ്റയെ ആശ്രയിച്ച് മുന്നേറുന്ന സംസ്‌കാരം തന്നെ സൃഷ്ടിക്കപ്പെടും. മാത്രമല്ല ഇതിലൂടെ ജീവനക്കാരും കൂടുതലായി ശാക്തീകരിക്കപ്പെടുന്നു.

എന്താണ് നിങ്ങളുടെ ഉല്‍പ്പന്നം? ഓണ്‍ലൈനില്‍ പ്രസ്തുത ഉല്‍പ്പന്നം കണ്ടശേഷം വാങ്ങുന്നതിനായി ആളെത്തുമോ? സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചക്ക് ഇത് സഹായകരമാകുമോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് ഇറങ്ങേണ്ടത്. വെബ്സൈറ്റ് നിര്‍മാണം, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നു.

വീഡിയോ കണ്ടന്റിനും ഇപ്പോള്‍ പ്രസക്തി വര്‍ധിച്ചു വരികയാണ്. അതിനാല്‍ അത്തരത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്, ഭാവി ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള ലക്ഷ്യവും മനസ്സില്‍ കുറിച്ചിടണം.

കാലങ്ങളായി നല്ല രീതിയില് നടക്കുന്ന ബിസിനസുകളെ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് ശാസ്ത്രീയമായി രൂപാന്തരീകരണം നടത്തിവേണം ഡിജിറ്റലൈസ് ചെയ്യാന്‍. ചെറുകിട, ഇടത്തരം സംരംഭകര്‍ നാളെയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്തേക്ക് വരുന്നതാണുത്തമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like