Connect with us

Hi, what are you looking for?

Business & Corporates

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണര്‍

ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ബില്യണര്‍മാരുടെ പട്ടികയില്‍ ക്ലെമെന്റെ വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്

ലോകത്തെ ഏറ്റവും കുറഞ്ഞ ബില്യണര്‍ ആരാണെന്ന് അറിയാമോ? 19 വയസ്സുള്ള ഇറ്റലിക്കാരനായ ക്ലെമെന്റെ ഡെല്‍ വെക്കിയോ ആണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണര്‍. 33,000 കോടി രൂപ ആസ്തിയുണ്ട് ഈ പത്തൊമ്പത്കാരന്. ക്ലെമെന്റെയുടെ മുത്തച്ഛന്‍ ഒരു പച്ചക്കറി വില്‍പനക്കാരനായിരുന്നു എന്നതാണ് രസകരമായ കാര്യം.

ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ബില്യണര്‍മാരുടെ പട്ടികയില്‍ ക്ലെമെന്റെ വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്.

ക്ലെമെന്റെ ഈ ചെറിയ പ്രായത്തില്‍ എങ്ങനെ പണക്കാരനായെന്ന് നോക്കാം. ഇറ്റാലിയന്‍ ബിസിനസ്സുകാരനും ബില്യണറുമായ ലിയോനാര്‍ഡോ ഡെല്‍ വെക്കിയോ ആണ് ക്ലെമെന്റെയുടെ അച്ഛന്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന്റെ മരണശേഷം 25.5 ബില്യണ്‍ ഡോളര്‍ വരുന്ന അദ്ദേഹത്തിന്റെ സ്വത്ത് ഭാര്യക്കും 6 മക്കള്‍ക്കും ലഭിച്ചു.

ലക്സംബര്‍ഗ് ആസ്ഥാനമായ ഹോള്‍ഡിംഗ് കമ്പനിയായ ഡെല്‍ഫിനില്‍ പിതാവിനുണ്ടായിരുന്ന 12.5 % ഓഹരിയാണ് ക്ലെമെന്റെക്ക് ലഭിച്ചത്. ഇറ്റലിയില്‍ നിരവധി കണ്ണായ പ്രോപര്‍ട്ടികളും ക്ലെമെന്റെക്ക് ലഭിച്ചു. അങ്ങനെ 2022ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണറായി ക്ലെമെന്റെ. ഇതൊക്കെയാണെങ്കിലും പഠനത്തിലാണ് ഈ ചെറു ബില്യണറുടെ ശ്രദ്ധ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like