റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) എഫ്എംസിജി വിഭാഗവും പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ഇന്ത്യന്‍ ബിവറേജ് ബ്രാന്‍ഡായ കാമ്പ കോളയ്ക്കായി പുതിയ ബ്രാന്‍ഡ് കാമ്പെയ്ന്‍ ആരംഭിച്ചു.
ആര്‍സിപിഎല്‍ കാമ്പ കോളയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കാമ്പെയ്ന്‍. പ്രസൂണ്‍ ജോഷി രൂപകല്‍പ്പന ചെയ്ത ബ്രാന്‍ഡ് ഫിലിം ടിവി, ഡിജിറ്റല്‍, ഔട്ട്‌ഡോര്‍, പ്രിന്റ് എന്നിവയിലുടനീളം പ്രദര്‍ശിപ്പിക്കും.

