Connect with us

Hi, what are you looking for?

Business & Corporates

പോര്‍ട്ടല്‍ വഴി കടമുറി തേടി ബെവ്‌കോ: പുതുതായി 227 ഔട്ട്ലെറ്റുകള്‍

കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും

ബിവറേജസ് കോര്‍പറേഷന്‍ രണ്ടും കളപ്പിച്ചാണ്. സംസ്ഥാനത്ത് 227 ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ വാടക കെട്ടിടങ്ങള്‍ തേടി നടക്കുകയാണ് ബിവറേജസ് കോര്‍പറേഷന്‍. താത്പര്യമുള്ള എല്ലാവര്‍ക്കും കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ അവസരം കൊടുക്കുന്നതിന് ബവ്സ്പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും കോര്‍പറേഷന്‍ തുറന്നു. കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും.

സമീപത്തുള്ള ബാങ്കിനോ സര്‍ക്കാര്‍ ഓഫീസിനോ നല്‍കുന്ന വാടക അടിസ്ഥാനമാക്കിയാണ് കെട്ടിടത്തിന്റെ മാസവാടക നിശ്ചയിക്കുന്നത്. എന്നാല്‍ അനുയോജ്യമാണെന്ന് കണ്ടാല്‍ വാടക വര്‍ധിപ്പിക്കാന്‍ കോര്‍പറേഷന്‍ എം.ഡിയ്ക്ക് അധികാരമുണ്ട്. കൃത്യമായ വാടകയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ ലഭിക്കുമെന്നതും കെട്ടിട ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കും. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെവ്കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്.

പുതിയ ഔട്ട്ലെറ്റുകളില്‍ മികച്ച സൗകര്യങ്ങള്‍ നിലവില്‍ കോര്‍പറേഷന് കീഴില്‍ 278 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കും അപരിഷ്‌കൃതമായ വരിനില്‍ക്കലും അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പല തവണ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് മദ്യനയത്തിന്റെ ഭാഗമായി യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണവും പുതുതായി 175 ഔട്ട്ലെറ്റുകളും അടക്കം 227 മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ 2022 മേയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

എന്നാല്‍ നിലവില്‍ 16 ഔട്ട്ലെറ്റുകള്‍ മാത്രമാണ് തുറക്കാനായത്. സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളും സെല്‍ഫ് സര്‍വീസ് മാതൃകയില്‍ നവീകരിക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. പ്രീമിയം സേവനങ്ങള്‍ അടക്കം മികച്ച സൗകര്യങ്ങളോടെയാകും പുതിയ ഔട്ട്ലെറ്റുകളും നിലവില്‍ വരിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്