2024 ടാറ്റ ഐപിഎല്‍ സീസണിന് ആവേശം പകരാന്‍ പുതിയ ക്യാംപെയിനുമായി ജിയോസിനിമ. മൂന്ന് പരസ്യ ചിത്രങ്ങളുള്ള ക്യാംപെയിനിന്റെ ആദ്യ ചിത്രത്തില്‍ എംഎസ് ധോണി ഇരട്ടവേഷത്തിലാണ് എത്തുന്നത്. ടാറ്റ ഐപിഎല്‍ ഡിജിറ്റലില്‍ കാണുന്നതിന്റെ ആവേശമാണ് മൂന്ന് പരസ്യ ചിത്രങ്ങളും.
ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ തത്സമയ സ്പോര്‍ട്സ് കാണാന്‍ ഡിജിറ്റല്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നു എന്ന എന്ന ഉള്‍ക്കാഴ്ചയിലാണ് പുതിയ ക്യാംപെയ്ന്‍. ജിയോസിനിമയില്‍ ടാറ്റ ഐപിഎല്‍ കഴിഞ്ഞ സീസണില്‍ 449 മില്യണ്‍ എന്ന റെക്കോര്‍ഡ് റീച്ച് നേടിയിരുന്നു. ടിവി, പത്രം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും ക്യാംപെയിന്‍ നടക്കും.
2024 മാര്‍ച്ച് 22-ന് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ജിയോസിനിമയില്‍ ടാറ്റ ഐപിഎല്‍ 2024 ആരംഭിക്കും. 4കെ-യില്‍ 12 ഭാഷകളിലായി വരുന്ന ഏറ്റവും പുതിയ സീസണ്‍ ആദ്യമായി ഹരിയാന്‍വി ഭാഷയിലും സംപ്രേക്ഷണം ചെയ്യും. കാഴ്ചക്കാര്‍ക്ക് സൗജന്യമായി കാണാന്‍ കഴിയുന്ന ഈ സീസണില്‍ ഹീറോ കാം ഉള്‍പ്പെടെയുള്ള മള്‍ട്ടി-ക്യാം ഓപ്ഷനുകളും ജീതോ ധന് ധനാ ധന്‍ ഉള്‍പ്പെടെ ഫീച്ചറുകളും ഉണ്ട്.

