Connect with us

Hi, what are you looking for?

Cinema

രണ്ട് പതിറ്റാണ്ടിന് ശേഷം അഭിഭാഷക വേഷത്തില്‍ സുരേഷ് ഗോപി; ‘ജെഎസ്‌കെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്

2016 ല്‍ പുറത്തിറങ്ങി ഏറെ ചര്‍ച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ‘ജെഎസ്‌കെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശര്‍മ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.

കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജെ. ഫണീന്ദ്ര കുമാര്‍ ആണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍: സേതുരാമന്‍ നായര്‍ കങ്കോല്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സജിത്ത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്. ഛായാഗ്രഹണം: രണദിവ, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാന്‍, സംഗീതം: ഗിരീഷ് നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹനന്‍, കലാസംവിധാനം: ജയന്‍ ക്രയോണ്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, മിക്സ്: അജിത് എ ജോര്‍ജ്ജ്, ഗാനരചന: സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സംഘട്ടനം: മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖര്‍, കോറിയോഗ്രഫി: സജിന മാസ്റ്റര്‍, ചീഫ് അസോസിയേറ്റ്സ്: രജീഷ് അടൂര്‍, കെ.ജെ വിനയന്‍, ഷഫീര്‍ ഖാന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്: ബിച്ചു, സവിന്‍ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്: ഐഡന്റ് ലാബ്സ്, ഡിഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, മീഡിയ ഡിസൈന്‍: ഐഡന്റ് ലാബ്സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍: അനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍.കെ, പിആര്‍ഒ: വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍എല്‍പി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like