ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയറിംഗ് പഠനം നടത്തുന്ന വിദ്യാര്ഥിനികള്ക്ക് നാലുവര്ഷം കൊണ്ട് 200,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. എഞ്ചിനിയറിംഗില് കരിയര്‍ തുടരാന്‍ ഇന്ത്യയിലെ യുവതികളെ ശാക്തീകരിക്കുന്നതിനാണ് സ്‌കോളര്‍ഷിപ്പ് ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനം നടത്തുന്ന 500 വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്രമായ പിന്തുണ നല്കി ഈ മേഖലയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ്പ് വഴി ആമസോണ്‍ ലക്ഷ്യമിടുന്നത്.
സാമ്പത്തിക സഹായത്തിനപ്പുറം ആമസോണ്‍ ജീവനക്കാരില്‍ നിന്നുള്ള മെന്റര്‍ഷിപ്പും മാര്‍ഗനിര്‍ദേശവും ഉള്‍പ്പെടുന്ന ഒരു സമഗ്ര വികസന പദ്ധതിയാണ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. രണ്ടാം വര്‍ഷം വിദ്യാര്ഥികള്‍ക്ക് പ്രായോഗിക പരിശീലനവും വിദ്യാര്‍ത്ഥികളെ വ്യവസായ വൈദഗ്ധ്യം നല്കുന്നതിനും വിജയകരമായ കരിയറിന് അവരെ സജ്ജമാക്കുന്നതിനുമായി പത്തുമാസം ദൈര്‍ഖ്യമുള്ള ബൂട്ട്ക്യാമ്പും സംഘടിപ്പിക്കും. കഴിവും അവസരവും തമ്മിലുള്ള വിടവ് നികത്തുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാമിലെ ഇന്ത്യ ലീഡ് അക്ഷയ് കശ്യപ് പറഞ്ഞു.
ഏറ്റവും കഴിവുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ ആമസോണ്‍ ഫൗണ്ടേഷന്‍ ഫോര്‍ എക്സലന്‍സുമായി സഹകരിച്ച് കര്‍ശനമായ മൂല്യനിര്‍ണ്ണയ പ്രക്രിയ നടത്തും. അക്കാദമിക് മെറിറ്റ്, സാമ്പത്തിക ആവശ്യം, പ്രകടമായ നേതൃത്വ ശേഷി എന്നിവയുടെ സംയോജനത്തെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്ഷിപ്പുകള് നല്കുന്നത്. ഓരോ വിദ്യാര്‍ത്ഥിനിക്കും അവരുടെ പഠനങ്ങളും പ്രോജക്റ്റുകളും സുഗമമാക്കുന്നതിന് ലാപ്ടോപ്പ് ലഭ്യമാക്കും.
ആമസോണിന്റെയും എഫ്എഫ്ഇയുടെയും പ്രതിനിധികള്‍ അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് ഷോര്ട്ട്ലിസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനികളെ അക്കാദമിക് റെക്കോര്‍ഡുകള്‍, ഉപന്യാസ രചന, അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടെ കര്‍ശനമായ മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് വിധേയരാക്കും. ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 31-ന് അവസാനിക്കും. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥിനികളെ ജനുവരി 2025-നകം പ്രഖ്യാപിക്കും.

