സംരംഭകത്വമെന്നാല്‍ കയറ്റിറക്കങ്ങള്‍ ധാരാളമുള്ള ഒരു മേഖലയാണ്. നാം വിജയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്ന ഘട്ടത്തിലാവും തിരിച്ചടികള്‍ നേരിടേണ്ടി വരിക. ഇത് സംരംഭകന്റെ കഴിവ്കേടാണ് എന്ന് കരുതുന്നതില്‍ കാര്യമില്ല. ബിസിനസില്‍ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയാല്‍ സ്വയം ഒരു വിലയിരുത്തലിന്റെ സമയമായി എന്ന് ചുരുക്കം.
എന്തുകൊണ്ടാണ് സംരംഭകന്‍ എന്ന നിലയില്‍ തനിക്ക് മടുപ്പ് അനുഭവപ്പെട്ടുതുടങ്ങുന്നതെന്ന് വിലയിരുത്തുക. സ്ഥാപനത്തിനുള്ളില്‍ അന്തരീക്ഷം, തൊഴില്ലായ്കളുമായുള്ള ബന്ധം, വരവ്, ചെലവ്, വരുമാനം കൂടുതല്‍ ലഭിക്കാനുള്ള സാദ്യത തുടങ്ങി എല്ലാക്കാര്യങ്ങളും വിശകലനം ചെയ്യുക.
കമ്പനി നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിലയിരുത്തുക. ഒരിക്കലും ബിസിനസില്‍ നിന്നും ഒളിച്ചോടിയിട്ട് കാര്യമില്ല.ഹാര്‍ഡ് വര്‍ക്കിന് പകരം സ്മാര്‍ട്ട് വര്‍ക്ക് അനിവാര്യമായി വരുന്ന സാഹചര്യങ്ങളില്‍ അത് ചെയ്യുക. ബിസിനസിനെ മറ്റൊരു വഴിക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിപണി സാഹചര്യങ്ങള്‍ പഠിക്കുന്നു.ക്ഷമയായിരിക്കണം മടുപ്പിനെ മറികടക്കാനുള്ള മികച്ച തന്ത്രം.
വിപണി പഠനത്തിനുശേഷം ബിസിനസ് ശൈലികളില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെങ്കില്‍ ചെയ്യുക. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് അനാവശ്യമായ നിക്ഷേപങ്ങള്‍ക്ക് പിന്നാലെ പായുന്നത് ഗുണകരമാകില്ല. അതിനാല്‍ സ്വന്ത എം സ്ഥാപനത്തിന്റെ അവസ്ഥ വിലയിരുത്തിയശേഷം മതി മറ്റുകാര്യങ്ങള്‍.
എപ്പോഴും പ്രധാനമാണ് പോസ്!റ്റിവിറ്റിയുള്ള മനസ്സ്. മടിയന്റെ തലച്ചോര്‍ പിശാചിന്റെ പണിപ്പുരയാണ് എന്നത് പോലെ തന്നെ, അലസമായ ചിന്തകളോടെയുള്ള ഒരു സംരംഭകന്‍ വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും ഒരുപോലെ ദോഷകരമാണ്. അതിനാല്‍ എപ്പോഴും ചിന്തകളിലും പ്രവര്‍ത്തികളിലും പോസ്!റ്റിവിറ്റി സൂക്ഷിക്കുക. അത്തരത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകള്‍ ധാരാളമാണ്.
ഇച്ഛാശക്തികൊണ്ട് മാത്രം അപകടങ്ങളില്‍ നിന്നും എളുപ്പത്തില്‍ കയറ്റിപ്പോരുന്ന ധാരാളം സംരംഭകര്‍ നമുക്ക് ചുറ്റുമുണ്ട്. വിജയിച്ച സംരംഭകരുടെ കഥകള്‍ വായിക്കുക, അവര്‍ എങ്ങനെയാണ് പ്രശ്!നങ്ങളെ തരണം ചെയ്തതെന്ന് മനസിലാക്കുക, പറ്റുമെങ്കില്‍ അത്തരം സംരംഭകരുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനും അവസരം കണ്ടെത്തുക. ബില്‍ഗേറ്റ്സ്, സ്റ്റേവ് ജോബ്സ് തുടങ്ങിയ ആഗോള സംരംഭകരുടെ കഥകള്‍ വായിച്ച് പൂര്‍വാധികം ശക്തിയോടെ ബിസിനസിലേക്കെത്തിയവരും പുതിയ ബിസിനസ് സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചവരും ധാരാളമാണ്.
ബിസിനസില്‍ മടുപ്പ് അനുഭവപ്പെടുക എന്നത് അത്ര വലിയ കാര്യമല്ലെന്നും എന്ത് കാര്യവും തുടര്‍ച്ചയായി ചെയ്താല്‍ മടപ്പുനുഭവപ്പെടുക സാധാരണമാണെന്നും മനസിലാക്കുക. ഈയവസരത്തിലാണ് ഇന്നവേഷന്റെ പ്രാധാന്യം. വ്യത്യസ്തമായ മേഖലകളില്‍ വ്യത്യസ്തമായ രീതിയില്‍ ബിസിനസ് ചെയ്യുക.
മികച്ച വരുമാനം നേടുന്നതിനായി ഓരോ അവസരങ്ങളും വിനിയോഗിക്കുക. വ്യത്യസ്തത കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ തന്നെ മക്തി മടുപ്പ് ഒഴിവാക്കാനാകും. ഇനിയൊന്നും ചെയ്യാനില്ല എന്ന് തോന്നിത്തുടങ്ങുന്ന അവസ്ഥയില്‍ വ്യത്യസ്തതമായ കാര്യങ്ങള്‍ ചിന്തിക്കുക. എങ്ങനെ താന്‍ ഇവിടെവരെ എത്തി എന്ന് പരിശോധിക്കുക. മനസ് റിലാക്സ് ആകുന്നതിനു ഇത്തരം കാര്യങ്ങള്‍ സഹായിക്കും.

