സ്വന്തം സ്റ്റാര്ട്ടപ്പുണ്ടാക്കാന് കമ്പനിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകുന്ന ജീവനക്കാരെക്കുറിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്ക്ക് അത്ര ആശങ്കയോ ദുഖമോ ഒന്നുമില്ല. എതിരാളികളുടെ സ്ഥാപനങ്ങളില്‍ അവര്‍ ജോലിക്ക് ചേരുന്നതിലും ഗൂഗിള്‍ സിഇഒക്ക് പ്രശ്നമില്ല. ഇതെല്ലാം പോസിറ്റീവ് ആണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഗൂഗിളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ 2,000 സ്റ്റാര്‍ട്ടപ്പുകളെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പിച്ചായ് പറഞ്ഞത്.

ഇതില്‍ പല സ്റ്റാര്‍ട്ടപ്പുകളും പിന്നീട് ഗൂഗിളിന്റെ തന്നെ ഉപഭോക്താക്കളായി മാറിയിട്ടുണ്ടെന്നും ചില ജീവനക്കാര്‍ കമ്പനിയിലേക്ക് തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആരോഗ്യകരമായ ഒരു ടെക് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഇത്തരം സമീപനങ്ങളെ പോസിറ്റീവായി കാണുകയാണ് വേണ്ടതെന്നും ഗുഗിളിന്റെ തലവന്‍ പറഞ്ഞു. അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍ 12000 ജീവനക്കാരെ പിരിച്ചുവിടുന്നതായി ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.

