Connect with us

Hi, what are you looking for?

Entrepreneurship

തീപിടിക്കാത്ത, മഴയത്ത് നശിക്കാത്ത അടച്ചുറപ്പുള്ള ശ്രിതിയുടെ വൈക്കോല്‍വീടുകള്‍

കേള്‍ക്കുമ്പോള്‍ തമാശയാണ് എന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഗോരഖ്പൂര്‍ സ്വദേശിനിയായ ശ്രിതി പാണ്ഡെയുടെ സ്ഥാപനമായ സ്‌ട്രോച്ചര്‍

തീപിടിക്കാത്ത, മഴയത്ത് നശിക്കാത്ത അടച്ചുറപ്പുള്ള വൈക്കോല്‍വീടുകള്‍. കേള്‍ക്കുമ്പോള്‍ തമാശയാണ് എന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഗോരഖ്പൂര്‍ സ്വദേശിനിയായ ശ്രിതി പാണ്ഡെയുടെ സ്ഥാപനമായ സ്‌ട്രോച്ചര്‍. ഭാവനരഹിതരായ ആളുകള്‍ക്ക് താമസിക്കാന്‍ ഗോരഖ്പൂരില്‍ ശ്രിതി നിര്‍മിച്ചതത്രയും വൈക്കോല്‍ കൊണ്ടുള്ള വീടുകള്‍. ന്യൂറോക്ക് സര്‍വകലാശാലയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ശ്രിതി മൊത്തം ജനസംഖ്യയുടെ നാല്പതു ശതമാനത്തോളം വരുന്ന ഭാവന രഹിതര്‍ക്ക് പ്രത്യാശയും ആശ്വാസവുമാകുകയാണ്.

വൈക്കോലില്‍ നിന്നും വീട് നിര്‍മാണം കേള്‍ക്കുമ്പോള്‍ തമാശയാണ് എന്ന് കരുതി ചിരിച്ചു തള്ളുന്നവര്‍ നിരവധിയാണ്. മുന്‍കാലങ്ങളില്‍ വൈക്കോല്‍ കൊണ്ട് ഗ്രാമീണര്‍ വീടിന്റെ മേല്‍ക്കൂരമേഞ്ഞിരുന്നു. എന്നാല്‍ കൊടും ചൂടിനേയും മഴയെയും ഒന്നും അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത വൈക്കോല്‍ മേല്‍ക്കൂരകള്‍ക്ക് അല്‍പായുസ്സ് മാത്രമായിരുന്നു ഫലം. ഈ അവസ്ഥയിലാണ് ഗോരഖ്പൂര്‍ സ്വദേശിനിയായ ശ്രിതി പാണ്ഡെ വൈക്കോല്‍ കൊണ്ട് വീടുകള്‍ നിര്‍മിക്കാം എന്ന പ്രൊജക്റ്റ് അവതരിപ്പിക്കുന്നത്. വൈക്കോല്‍ കൊണ്ട് വീട് നിര്‍മാണമോ എന്നോര്‍ത്ത് ആശ്ചര്യപ്പെടുന്നവര്‍ക്ക് മുന്നിലുള്ള ഉത്തരമാണ് ഭിത്തികളും മേല്‍ക്കൂരയും ഉള്‍പ്പെടെ വൈക്കോല്‍ കൊണ്ട് നിര്‍മിച്ച വീടുകള്‍.സ്‌ട്രോച്ചര്‍ എന്ന പേരില്‍ ശ്രിതി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ആണ് ഇത്തരം ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍ക്ക് പിന്നില്‍.

അമേരിക്കയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം അമേരിക്കയിലെ പ്രശസ്തമായ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലി നോക്കവെയാണ് ശ്രിതിക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിനുള്ള അവസരം ലഭിക്കുന്നത്. സ്‌കോളര്‍ഷിപ്പ് നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ശ്രിതിയെ ഇവിടെ വീടില്ലാതെ തെരുവുകളില്‍ ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥ വേദനിപ്പിച്ചു. ഇന്ത്യന്‍ നഗരങ്ങളില്‍ 18 മില്യണ്‍ ആളുകളാണ് വീടില്ലാതെ കഴിയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 47 മില്യണ്‍ ആളുകളും ഭവനരഹിതരായി തുടരുന്നു. ഭാവന രഹിതരായ ആളുകളില്‍ 90 ശതമാനം ആളുകളും ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്നവരാണ്. കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കുന്നതിനുള്ള ടെക്‌നോളജി ആവിഷ്‌ക്കരിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് ശ്രിതിക്ക് മനസിലായി.

വൈക്കോല്‍ കൊണ്ട് വീടുണ്ടാക്കുന്നതെങ്ങനെ?

സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ശ്രിതി പിന്നീട് ചിന്തിച്ചത് ചെലവ് കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങിയതും മലിനീകരണം ഉണ്ടാക്കാത്തതുമായ വീടുകളുടെ നിര്‍മാണത്തെക്കുറിച്ചാണ്. പലവിധ വസ്തുക്കള്‍ പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും തൃപ്തി നല്‍കിയില്ല. ഗ്രാമപ്രദേശങ്ങളില്‍ ഭൂരിഭാഗം ആളുകളും കൃഷി ചെയ്യുന്നവരാണ്. കൊയ്ത്ത് കഴിഞ്ഞാല്‍ ബാക്കിയാവുന്നത് വൈക്കോലാണ്. വൈക്കോല്‍ കത്തിക്കുന്നതിനോടെ വലിയ ഊര്‍ജ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ യാചിച്ചു കളയുന്ന വൈക്കോല്‍ കൊണ്ട് വീട് നിര്‍മിക്കുന്നതിനെ പറ്റി ശ്രിതി ചിന്തിച്ചു. വൈക്കോല്‍ ശരിയായ വിധത്തില്‍ പ്രോസസ് ചെയ്ത് പാനലുകള്‍ ഉണ്ടാക്കിയ ശേഷമാണ് വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചത്.

വലിയ അളവില്‍ ശേഖരിക്കുന്ന വൈക്കോല്‍ ഉയര്‍ന്ന ചൂടിലും മര്‍ദ്ദത്തിലും കംപ്രസ് ചെയ്താണ് വീട് നിര്‍മാണത്തിനാവശ്യമായ പാനലുകള്‍ നിര്‍മിക്കുന്നത്. വൈക്കോലിനൊപ്പം റീസൈക്കിള്‍ ചെയ്ത പേപ്പറുകളും പാനല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. ചെറിയ സ്‌ക്രൂ ഉപയോഗിച്ചാണ് പാനലുകള്‍ ഉറപ്പിക്കുന്നത്. ഉറപ്പുള്ള ഭിത്തികള്‍ തന്നെയാണ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് വീടിനകത്ത് പെരുമാറുന്നവര്‍ക്ക് മനസിലാകും. 100 വര്‍ഷമാണ് ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ ആയുസ്സ് എന്ന് ശ്രിതി പറയുന്നു. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവരാക്കാന് ഇത്തരം വീടുകള്‍ കൂടുതലും യോജിക്കുന്നത്. 1942-1960 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്.

കീടങ്ങളുടെ ആക്രമണം, കാറ്റുപിടിക്കല്‍ എന്നിവയില്‍ നിന്നെല്ലാം നൂറു ശതമാനം മുക്തമാണ് സ്‌ട്രോച്ചര്‍ ഭവനങ്ങള്‍.വീടുകള്‍ ഇത്തരത്തില്‍ നിര്‍മിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയല്ല. പാനലുകള്‍ വാങ്ങിച്ച ശേഷം കാറ്റലോഗ് നോക്കി ചെറിയ സ്‌ക്രൂ ഉപയോഗിച്ച് പാനലുകള്‍ ബന്ധിപ്പിച്ച് ആര്‍ക്കു വേണമെങ്കിലും സ്‌ട്രോച്ചര്‍ വീടുകള്‍ നിര്‍മിക്കാം. ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് വളരെ ചെറിയ തുക മാത്രമാണ് ചെലവ്.അടച്ചുറപ്പുള്ള ഒരു വീടിനായി ചെലവാക്കേണ്ട തുകയുടെ 10 % തുകക്ക് നല്ലൊരു സ്‌ട്രോച്ചര്‍ വീട് സ്വന്തമാക്കാം.ഇത്തരത്തിലുള്ള വീടുകള്‍ കൂടുതല്‍ ജനകീയയമാകുന്നതോടെ കര്‍ഷകര്‍ക്ക് വൈക്കോല്‍ വില്‍പ്പനയിലൂടെ നല്ലൊരു തുക വരുമാനമായി നേടാനും കഴിയുമെന്ന് അദ്ദേഹം ശ്രിതി പറയുന്നു. ഒരേക്കര്‍ കൃഷിയിടത്തിലെ വൈക്കോല്‍ കൊണ്ട് ഒരു വീട് പണിയാം. ഒരേക്കര്‍ സ്ഥലത്തെ വൈക്കോലിന് 25000 രൂപ ഈടാക്കുകയും ചെയ്യാം.

എന്നാല്‍ വ്യത്യസ്തമായ ഒരു ഭാവന നിര്‍മാണ ആശയവുമായി താന്‍ എത്തിയപ്പോള്‍ തനിക്ക് സമൂഹത്തില്‍ നിന്നും തികഞ്ഞ പ്രതിഷേധങ്ങള്‍ തന്നെയാണ് നേരിടേണ്ടി വന്നതെന്ന് ശ്രിതി പറയുന്നു. ഒരു പെണ്ണ് എന്ന ലേബലില്‍ തന്നെ ഒതുക്കുന്ന സമീപനമാണ് പലരും സ്വീകരിച്ചത്. എന്നാല്‍ ഒന്ന് രണ്ടു വീടുകള്‍ ശ്രിതി നിര്‍മിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇപ്പോള്‍ ഈ രംഗത്ത് കൂടുതല്‍ പഠനം നടത്താന്‍ ഒരുങ്ങുകയാണ് ശ്രിതി. ചുരുങ്ങിയ ചെലവ്, എളുപ്പത്തിലുള്ള നിര്‍മാണം എന്നിവയാണ് വൈക്കോല്‍ വീടുകളുടെ പ്രത്യേകത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്