കേരളത്തില്‍ കൊപ്രയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കൊപ്ര യൂണിറ്റുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി കൊപ്ര നിര്‍മ്മാണം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി പിറവം അഗ്രോപാര്‍ക്കില്‍ സൗജന്യ ഏകദിന പരിശീലനം നല്‍കുന്നു. കേരളത്തിന്റെ ഭക്ഷ്യ എണ്ണ എന്ന നിലയില്‍ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കൊപ്രക്ക് അടുത്ത കാലത്ത് ക്രമാതീതമായി വില വര്‍ദ്ധിച്ചിരുന്നു. ഇത് വെളിച്ചെണ്ണയുടെ വില വര്‍ദ്ധനവിനും കാരണമായി.
അന്യ സംസ്ഥാന കൊപ്ര നിര്‍മ്മാതാക്കളെയും വിതരണക്കാരെയും അമിതമായി ആശ്രയിച്ചതാണ് ഈ വില വര്‍ദ്ധനവിന്റെ പ്രധാന കാരണം. ഉപഭോഗം കൂടുതലുള്ളതുകൊണ്ട് തന്നെ കേരളത്തില്‍ കൊപ്ര നിര്‍മ്മാണ സംരംഭകര്‍ക്ക് സാദ്ധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശാസ്ത്രീയമായ രീതിയില്‍ ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിച്ച് കൊപ്ര നിര്‍മ്മിക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്. 2024 നവംബര്‍ മാസം 16 തീയതി പിറവം അഗ്രോപാര്‍ക്കില്‍ വച്ചാണ് പരിശീലനം നല്‍കുന്നത്. പ്രവേശനം സൗജന്യം. താല്‍പര്യമുള്ളവര്‍ക്ക് താഴെയുള്ള ഫോണ്‍ നന്പറില്‍ രജിസ്റ്റര്‍ ചെയ്ത് പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
Phone No: 9446713767, 0485- 2999990

