ബിസിനസില്‍ നാം ഉപഭോക്താവിന് നല്‍കുന്ന പ്രൊഡക്റ്റും സര്‍വീസും പോലെ തന്നെ പ്രധാനമാണ് ബ്രാന്‍ഡിംഗ്. പരാജയപെട്ടുപോകുന്ന ബിസിനസ്സുകളില്‍ ഭൂരിഭാഗവും ആവശ്യമായ ബ്രാന്‍ഡിംഗ് പ്രവര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാക്കാത്തവയാണ്. ബിസിനസില്‍ നിസഖേപം ഇറക്കാന്‍ ഒരുങ്ങുന്ന ഒരു സംരംഭകന്‍ ബ്രാന്‍ഡിംഗിലും ശ്രദ്ധിക്കണം. അതിനേയും ഒരു തുക വകയിരുത്തണം.
വിപണിയില്‍ ഉപഭോക്താവിന്റെ മുന്നിലെത്തുന്ന ബിസിനസ്സുകള്‍ വിജയിക്കുന്നത് കസ്റ്റമര്‍ ഏതു ബ്രാന്‍ഡിന്റെ ഉത്പന്നത്തെ തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കാരണം വിപണിയില്‍ ഉത്പന്നങ്ങളായല്ല വില്പന നടക്കുന്നത്, മറിച്ചു ബ്രാന്‍ഡുകളായാണ് വില്പന നടക്കുന്നത്. വിപണിയിലുള്ള ഉത്പന്നങ്ങളില്‍ 98 ശതമാനവും ബ്രാന്‍ഡുകളാണ്.
ബ്രാന്‍ഡ് ഐഡന്റിറ്റി ഒരു ഉല്‍പ്പന്നത്തെ ഉപഭോക്താവിന്റെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നു.ചെറുകിട ബിസിനസ്സുകളുടെ പരാജയ ശതമാനം വര്ധിക്കുന്നതിനുള്ള പ്രധാന കാരണം അവര്‍ ബ്രാന്‍ഡിംഗില്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ്. വിപണിയില്‍ നിലനില്‍ക്കാന്‍ മികച്ച ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ശക്തമായ ബ്രാന്‍ഡിംഗ് സ്ട്രാറ്റജികള്‍ രൂപപെടുത്തികൊണ്ട് ബിസിനസിനെ സമീപിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലോഗോ, പേരിട്ടു, ട്രേഡ് മാര്‍ക്ക്, പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ സാന്നിധ്യം ഇവയെല്ലാം ബ്രാന്‍ഡ് വളര്‍ച്ചയെ ബാധിക്കുന്നു.

