ഏതൊരു സ്ഥാപനത്തിന്റെയും നട്ടെല്ലാണ് സമര്‍ത്ഥരായ തൊഴിലാളികള്‍. ജീവനക്കാരുടെ രീതികള്‍ ഉല്‍പ്പാദനക്ഷമത, ഉപഭോക്തൃ സംതൃപ്തി, ബിസിനസ്സ് വിജയം എന്നിവയെ തടസ്സപ്പെടുത്തും. അതിനാല്‍ സ്ഥാപനത്തില്‍ ഒരു തൊഴിലാളിയെ നിയമിക്കുമ്പോള്‍ പലകുറി ചിന്തിക്കേണ്ടതായതുണ്ട്. തൊഴിലാളികള്‍ മോശം പ്രകടനം നടത്തുകയോ, പ്രൊഫഷണലായ പെരുമാറ്റ രീതികള്‍ പ്രകടിപ്പിക്കാന്‍ തയാറാകാതെ വരികയോ, അല്ലെങ്കില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അത് സ്ഥാപനത്തിന്റെ വളര്‍ച്ചയെ ബാധിക്കും. ഇത്തരം അവസ്ഥകള്‍ മറികടക്കാന്‍ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..
ശരിയായ ജീവനക്കാരെ നിയമിക്കുക
കമ്പനിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന, ആവശ്യമായ വൈദഗ്ധ്യം ഉള്ള, നല്ല മനോഭാവം പ്രകടിപ്പിക്കുന്ന വ്യക്തികളെ നിയമിക്കുക. നിയമനത്തിന് മുന്‍പായി ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ നന്നായി വിലയിരുത്തുക, നിങ്ങളുടെ ബിസിനസ്സ് സംസ്‌കാരവുമായുള്ള അവരുടെ യോജിക്കാനുള്ള സാധ്യത വിലയിരുത്തുക. തുടക്കം മുതല്‍ ശരിയായ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കുക
കൃത്യമായ ജോബ് ഡിസ്‌ക്രിപ്ഷന്‍ നല്‍കുക
ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ഫലപ്രദമായ ആശയവിനിമയം നിര്‍ണായകമാണ്. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍, ജീവനക്കാരുടെ ഹാന്‍ഡ് ബുക്ക് എന്നിവയിലൂടെ തൊഴില്‍ ഉത്തരവാദിത്തങ്ങള്‍, പ്രതീക്ഷിക്കുന്ന റിസള്‍ട്, പെരുമാറ്റ രീതികള്‍ എന്നിവ വ്യക്തമായി പറയുക. പ്രവര്‍ത്തന വിലയിരുത്തല്‍, അവരുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം എന്നിവയില്‍ ജീവനക്കാര്‍ക്ക് പതിവായി ഫീഡ്ബാക്ക് നല്‍കുക.
നല്ല പരിശീലനവും മോട്ടിവേഷനും
ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്, പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും വികസനത്തിനും പതിവായി അവസരങ്ങള്‍ നല്‍കുക. വ്യവസായ ട്രെന്‍ഡുകള്‍ക്കൊപ്പം അപ്‌ഡേറ്റ് ചെയ്യാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്ന പ്രസക്തമായ പരിശീലന പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, മോട്ടിവേഷന്‍ പ്രോഗ്രാമുകള്‍ എന്നിവ നല്‍കുക.
പോസിറ്റീവ് തൊഴില്‍ അന്തരീക്ഷം വളര്‍ത്തുക
തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക, ജീവനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുക, അഭിപ്രായ വ്യത്യാസങ്ങള്‍ പെട്ടെന്നും ന്യായമായും പരിഹരിക്കുക. ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിനും നല്ല പെരുമാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രകടനം നടത്തുന്നവരെ തിരിച്ചറിയുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുക.
നല്ലൊരു ഒരു ലീഡറാവുക
ജീവനക്കാരില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന റിസള്‍ട്ടുകള്‍, പ്രൊഫഷണലിസം, തൊഴില്‍ നൈതികത എന്നിവ ഉള്‍ക്കൊണ്ട്, നിങ്ങളോട് നിങ്ങളുടെ മേലധികാരി എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു അതുപോലൊലെ മാതൃകാപരമായി ജീവനക്കാരെ നയിക്കുക.

