Connect with us

Hi, what are you looking for?

Entrepreneurship

ബേക്ക് ചെയ്തെടുത്ത സ്വപ്നങ്ങള്‍

പരിമിതികള്‍ക്കുള്ളിലും തങ്ങളുടെ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നത് മുന്നില്‍ കണ്ടുള്ള ഒരു ഭാവിയാണ് അവര്‍ വിഭാവനം ചെയ്തത്

തൃശ്ശൂരിലെ കുട്ടഞ്ചേരിയെന്ന ചെറു പട്ടണത്തില്‍, നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംരംഭകത്വ മനോഭാവത്തിന്റെയും ശ്രദ്ധേയമായ ഒരു കഥ പിറന്നു. സൗമ്യ പി സി എന്ന വീട്ടമ്മ തന്റെ ഭര്‍ത്താവിനൊപ്പം ബേക്കറി ബിസിനസില്‍ വെല്ലുവിളി നിറഞ്ഞ ഒരു യാത്ര നടത്തിയതിന്റെ കഥ. പരിമിതികള്‍ക്കുള്ളിലും തങ്ങളുടെ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നത് മുന്നില്‍ കണ്ടുള്ള ഒരു ഭാവിയാണ് അവര്‍ വിഭാവനം ചെയ്തത്. വനിതാ സംരംഭകര്‍ക്ക് പ്രത്യേകിച്ച് പ്രചോദനമാവുന്ന ആ കഥയിലേക്ക്…

നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സൗമ്യയുടെ സംരംഭക യാത്ര. പരിമിതമായ ഫണ്ട്, വിപണിയിലെ കടുത്ത മത്സരം, ഒരു ടീമിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമെന്ന കടമ്പ എന്നിവയെല്ലാം അവര്‍ക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, സൗമ്യയുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും ബേക്കിംഗിലെ വൈദഗ്ധ്യവും അവരുടെ വിജയാഭിലാഷത്തിന് ആക്കം കൂട്ടി.

സൗമ്യയുടെ വിജയത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് നിര്‍ണായക പങ്ക് തന്നെ വഹിച്ചു. ഈടില്ലാത്ത വായ്പയിലൂടെ സാമ്പത്തിക സഹായവും പണത്തിന്റെ മാനേജ്‌മെന്റ് സംബന്ധിച്ച വിദഗ്ധ മാര്‍ഗനിര്‍ദേശവും നല്‍കി മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് സൗമ്യയെയും ഭര്‍ത്താവിനെയും ബേക്കറി ബിസിനസ്സ് വിപുലീകരിക്കാന്‍ ശാക്തീകരിച്ചു. അത്യാധുനിക ബേക്കിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിനൊപ്പം രണ്ട് ബേക്കറികള്‍ നടത്താനും പ്രാദേശിക കച്ചവടക്കാര്‍ക്ക് ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്യാനും ഈ വായ്പ അവരെ സഹായിച്ചു.

സൗമ്യയുടെ ബേക്കറി യൂണിറ്റിന് ഇപ്പോള്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ വിറ്റുവരവുണ്ട്. ബേക്കറി ബിസിനസ്സിലൂടെ സൗമ്യ സാമ്പത്തിക സ്ഥിരത കൈവരിക്കുക മാത്രമല്ല സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റത്തിന് ഉത്തേജകമായി മാറുകയും ചെയ്തു

കഴിഞ്ഞ 15 വര്‍ഷമായി സൗമ്യയും കുടുംബവും ബേക്കറി ബിസിനസിലുണ്ട്. 12 പേര്‍ക്ക് ഇന്ന് അവര്‍ തൊഴില്‍ നല്‍കുന്നു. തങ്ങളുടെ പ്രദേശത്ത് സാമ്പത്തിക സ്ഥിരത വളര്‍ത്താനും ഇപ്രകാരം ദമ്പതികള്‍ക്ക് സാധിച്ചു. അവരുടെ ഗുണനിലവാരമുള്ള ബേക്കറി ഉല്‍പ്പന്നങ്ങള്‍ കുട്ടഞ്ചേരിയെന്ന ചെറിയ പട്ടണത്തിന്റെ പാചക മികവിനെ പ്രതിനിധീകരിച്ച് അതിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

മൂന്നാം ഘട്ടമായി 60,000 രൂപയുടെ വായ്പ കൂടി മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍ നിന്ന് ലഭിച്ചതോടെ സൗമ്യ തന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു. അവളുടെ ബേക്കറി യൂണിറ്റിന് ഇപ്പോള്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ വിറ്റുവരവുണ്ട്. ബേക്കറി ബിസിനസ്സിലൂടെ സൗമ്യ സാമ്പത്തിക സ്ഥിരത കൈവരിക്കുക മാത്രമല്ല സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റത്തിന് ഉത്തേജകമായി മാറുകയും ചെയ്തു.

വെല്ലുവിളികളെ തരണം ചെയ്യാനും തങ്ങളുടെ അഭിനിവേശം പിന്തുടരാനും എല്ലാവര്‍ക്കും സാധിക്കുമെന്ന്, കഠിനാധ്വാനികളായ ഓരോ വ്യക്തിക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് സൗമ്യയുടെ സംരംഭക യാത്ര തുറന്നുകാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like