കര്‍ണാടകയിലെ ഹലേബീഡുവില്‍ നിന്നുള്ള സാധാരണ വനിതായായിരുന്നു ഗംഗ. 32-ാം വയസ്സിലാണ് അവര്‍ ബ്യൂട്ടിപാര്‍ലര്‍ ബിസിനസിലൂടെ സംരംഭകത്വത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു. അവള്‍ തന്റെ സമ്പാദ്യമെല്ലാം ഈ സംരംഭം തുടങ്ങുന്നതിനായി നിക്ഷേപിച്ചു.
ബിസിനസ് പതിയെ താളം കണ്ടെത്തിയപ്പോള്‍ വിപുലീകരിക്കാനായി ഗംഗയുടെ ശ്രമം. എന്നാല്‍ സാമ്പത്തിക ഞെരുക്കം അവളുടെ കുടുംബത്തിന് മുന്നില്‍ തടസമായി നിന്നു. കുടുംബത്തിലെ നാല് അംഗങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഗംഗയെയും ഭര്‍ത്താവിനെയും പ്രതിസന്ധിയിലാക്കി. വെല്ലുവിളികള്‍ക്കിടയിലും ഗംഗ തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ തയാറല്ലായിരുന്നു. ഫണ്ടിംഗിനായി സമാന്തര ഓപ്ഷനുകള്‍ അവള്‍ തേടി, അങ്ങനെയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിലേക്ക് എത്തിയത്. ഗംഗയെപ്പോലുള്ള സംരംഭകരുടെ കഴിവും അര്‍പ്പണബോധവും തിരിച്ചറിഞ്ഞ് മുത്തൂറ്റ് മൈക്രോഫിന്‍ അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയില്‍ നിര്‍ണായക പങ്കാളിയായി മാറുകയായിരുന്നു.
മുത്തൂറ്റ് മൈക്രോഫിനിന്റെ സാമ്പത്തിക പിന്തുണയോടെ, തന്റെ ബ്യൂട്ടിപാര്‍ലര്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഗംഗയ്ക്ക് കഴിഞ്ഞു. മുത്തൂറ്റ് മൈക്രോഫിന്‍ നല്‍കിയ വായ്പ, ബിസിനസ് വളര്‍ച്ചയ്ക്ക് വിഘാതമായിരുന്ന സാമ്പത്തിക തടസ്സങ്ങളെ മറികടക്കാന്‍ അവളെ ശക്തിപ്പെടുത്തി. ഈ മൂലധനം അവളുടെ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ആകര്‍ഷകവും കാര്യക്ഷമവുമായ ഒരു ബ്യൂട്ടി പാര്‍ലര്‍ സൃഷ്ടിച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളില്‍ നിക്ഷേപിക്കാന്‍ പ്രാപ്തയാക്കി. വായ്പയുടെ ആദ്യസൈക്കിളില്‍ തന്നെ അവരുടെ പ്രതിവാര വരുമാനത്തില്‍ 5000 രൂപയിലധികം വര്‍ധനയുണ്ടായി. കൃത്യമായ സാമ്പത്തിക പിന്തുണ യഥാസമയത്ത് ലഭിച്ചതിന്റെ പ്രതിഫലനമായിരുന്നു അത്.
മുത്തൂറ്റ് മൈക്രോഫിനുമായുള്ള ഗംഗയുടെ അനുഭവം ചെറുകിട ബിസിനസുകളുടെ വലിയ സാധ്യതകള്‍ തുറക്കാനും സംരംഭകത്വവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാനും മൈക്രോലോണുകള്‍ക്ക് എങ്ങനെ കഴിയും എന്നതിന്റെ പ്രചോദനാത്മകമായ ഉദാഹരണമാണ്. കൂടുതല്‍ സമ്പന്നവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങളും വളര്‍ന്നുവരുന്ന സംരംഭകരും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക കൂടിയാണ് ഗംഗയുടെ യാത്ര.

