ഏതൊരു തൊഴില്‍ മേഖലയിലും എന്ന പോലെ തന്നെ റിസ്‌കുകള്‍ നിറഞ്ഞതാണ് സംരംഭകത്വം. എന്നാല്‍ മറ്റു തൊഴില്‍ മേഖലകളില്‍ നിന്നും വ്യത്യസ്തമായി സംരംഭകന് പലവിധ റിസ്‌കുകള്‍ ഏറ്റെടുക്കേണ്ടി വരും. അതിനാല്‍ തന്നെ ബിസിനസിലേക്ക് ഇറങ്ങും മുന്‍പ് റിസ്‌ക് മാനേജ്മെന്റ് മാര്ഗങ്ങള് അറിഞ്ഞിരിക്കുക എന്നത് അനിവാര്യമാണ്. ഇതിനായി ഏതെല്ലാം മേഖലകളില്‍ നിന്നുമാണ് റിസ്‌ക് ഉണ്ടാകുന്നത്, അത്തരം റിസ്‌കുകള്‍ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതി ആവിഷ്‌ക്കരിക്കണം.
സംരംഭകത്തിലെ ഓപ്പറേഷനല്‍ റിസ്‌കുകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഹ്യൂമന്‍ റിസോര്‍ഴ്സ്, പണം എന്നിവ കണ്ടെത്തി വയ്ക്കണം. ഇതിനാവശ്യം കൃത്യമായ പ്ലാനിംഗ് ആണ്. ഉല്‍പ്പന്നം നിര്‍മികക ശേഷം വിപണി കണ്ടെത്താന്‍ നില്‍ക്കാതെ, വിതരണക്കാരെ കണ്ടെത്തി മാര്‍ക്കറ്റിംഗ് ഉഷാറാക്കണം തുടക്കം മുതല്‍ക്ക്.
വരവുചെലവിലുള്ള അപാകതകള്‍, ഉയര്‍ന്ന കടം എന്നിവ ഇതില്‍ ചിലതാണ്. കൃത്യമായ സാമ്പത്തിക പ്ലാനിങ്ങിലൂടെ വേണം സാമ്പത്തികപരമായ റിസ്‌കിനെ നേരിടാന്‍. കൃസ്ത്യമായ മാര്‍ക്കറ്റ് പഠനം നടത്തുന്നതിലൂടെ ആവശ്യക്കാര്‍ കുറയുക, വിപണിയിലെ മത്സരം കൂടുക, സാമ്പത്തിക മാന്ദ്യം എന്നിവ മുന്‍കൂട്ടി കാണാനും പരിഹാരം കാണാനും സാധിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിദഗ്ധരും പരിചയസമ്പന്നരുമായ ആളുകളോട് സംശയ നിവാരണം നടത്തിയും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും പോകുന്നത് ഏറെ ഗുണകരമാണ്.

