ഓരോ ബിസിനസുകാരനും നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ അവരുടെ ആരോഗ്യത്തെയും അതിലൂടെ അവരുടെ സംരംഭത്തെയും ബാധിക്കും. ഇതിനായി നമ്മള്‍ അറിയേണ്ടത് എന്തൊക്കെ സമ്മര്‍ദ്ദങ്ങളാണ് ഓരോ ബിസിനസുകാരനും നേരിടാന്‍ സാധ്യതയുള്ളത് എന്ന് മനസിലാക്കിയാല്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ കഴിയും. ഒരു ശരാശരി ബിസിനസ്സുകാരന്‍ നേരിടാന്‍ സാധ്യതയുള്ള മാനസിക സമര്‍ദ്ദങ്ങളെയും അതില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗവുമാണ് വിവരിക്കുന്നത്.
സാമ്പത്തിക സമ്മര്‍ദ്ദം
സാമ്പത്തിക സമ്മര്‍ദ്ദമാണ് ഒന്നാമതായി വരുന്നത്. ഇത് ബിസിനസ്സിന്റെ കൂടപ്പിറപ്പാണ് എന്ന് തന്നെ പറയാമെങ്കിലും ശക്തമായ ഫിനാന്‍സ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുകയും പോസിറ്റീവ് മൈന്‍ഡ് സെറ്റ് സൃഷ്ടിക്കുകയും ചെയ്യുന്നതോടെ പരിഹാരം കണ്ടെത്താന്‍ കഴിയും.
ഒറ്റയാള്‍ പോരാട്ടം
ഒറ്റപെടുത്തലാണ് ഒരു ബിസിനസ്സുകാരന്‍ നേരിടുന്ന മറ്റൊരു മാനസിക സമ്മര്‍ദ്ദം. നിര്‍ണ്ണായക തീരുമാനങ്ങള്‍ പലപ്പോഴും സ്വന്തമായി എടുക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും അവരുടെ ചുമലില്‍ തന്നെയാവും, ഇത് പലപ്പോഴും കുടുംബങ്ങളില്‍ നിന്നുപോലും സംരംഭകന്‍ ഒറ്റപെടുത്തലുണ്ടാക്കും. ഒരു സപ്പോര്‍ട്ട് സിസ്റ്റം നിര്‍മ്മിക്കുക എന്നതാണ് ഇതിനായി വേണ്ടത്. മറ്റു ചെറുകിട ബിസിനസ്സ് ഉടമകളുമായി ബന്ധം സൃഷ്ടിക്കുകയും ബിസിനസ്സ് അസോസിയേഷനുകളില്‍ പങ്കാളിയാവുകയും ചെയ്യുക. എപ്പോഴും തുറന്ന മൈന്‍ഡ് സെറ്റിനുടമയാകുകയും ചെയ്യുക.
നിയന്ത്രിക്കാനാവാത്ത ജോലികള്‍
ജോലിത്തിരക്ക് നിയന്ത്രണാതീതമായി പോകുന്നതാണ് സംരംഭകന്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കുട്ടികള്‍ക്കും ജീവിതപങ്കാളിക്കുമായി മാറ്റിവെക്കേണ്ട സമയംപോലും ബിസിനസ്സിനുപയോഗിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഇത് അല്‍പ്പാല്‍പ്പമായി ജീവിതത്തെ ബാധിച്ചു തുടങ്ങുകയും പിന്നീട് അത് ബിസിനസിനെ പരാജയത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യും.
അതിരുകള്‍ നിശ്ചയിക്കുക എന്നതാണ് ഇതിനായി ചെയ്യാന്‍ കഴിയുന്ന മാര്‍ഗ്ഗം. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും കുടുംബത്തിനും മാനസികമായും വൈകാരികമായും റീചാര്‍ജ് ചെയ്യാന്‍ സമയം കണ്ടെത്തുന്നതില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക. ഇത് നിങ്ങളുടെ പോസിറ്റീവ് എനര്‍ജി ലെവല്‍ വളര്‍ത്തുന്നതിനും സമയത്തെ കൃത്യമായി ഉപയോഗിക്കാന്‍ സാഹചര്യം സൃഷ്ട്ടിക്കുന്നതിലേക്ക് എത്തുന്നതിനും നിങ്ങളെ സഹായിക്കും.
പ്രതിസന്ധികളും അപകടസാധ്യതയും
പ്രതിസന്ധികളും അപകടസാധ്യതയും ബിസിനസ്സുകാരെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്, വരാനിരിക്കുന്ന അല്ലെങ്കില്‍ സമാന ബിസിനസ്സില്‍ സംഭവിച്ച കാരണങ്ങള്‍ സംരംഭകനെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. സമാനമായ സംഭവങ്ങള്‍ സ്വന്തം ബിസിനസ്സില്‍ സംഭവിച്ചാല്‍ ഞാന്‍ പരാജയപെട്ടുപോകും എന്ന അമിത ചിന്തയില്‍ നിന്നും ബിസിനസ്സുകാരന്‍ സമ്മര്‍ദ്ദത്തിന് അടിമയാകുന്നു. തിരിച്ചടികള്‍ സംരംഭകത്വ യാത്രയുടെ ഭാഗമാണെന്ന് മനസ്സിലാക്കുകയും അവയെ പഠന അവസരങ്ങളായി കാണുകയും ആവശ്യമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് പരിഹാരം കൊണ്ടുവരുവാന്‍ ശ്രമിക്കുക എന്നതാണ് ഇതുള്ള പരിഹാരം.

