Connect with us

Hi, what are you looking for?

Startup

ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുകോടി ഫണ്ടിംഗ് നല്‍കി കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്

നവസംരംഭങ്ങള്‍ക്ക് പുതുവഴി കാട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം

സംസ്ഥാനത്തെ സംരംഭകരില്‍ നിന്ന് തിരഞ്ഞടുത്ത ഏഴു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറു കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN). നവസംരംഭങ്ങള്‍ക്ക് പുതുവഴി കാട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമാപനദിന സമ്മേളനത്തിലായിരുന്നു 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടിംഗ് പ്രഖ്യാപിച്ചത്.

എ.ഐ അധിഷ്ഠിത ഇവന്റ് മാനേജ്മെന്റ് ടെക്നോളജി പ്ലാറ്റ്ഫോമായ ‘പ്രീമാജിക്’, സ്ത്രീശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ഡി2സി ബ്രാന്‍ഡായ ‘ഫെമി സേഫ്’, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിലൂന്നിയ നൂട്രീഷന്‍ ബ്രാന്‍ഡ് ‘ന്യൂട്രീസോ’, റെഡി-ടു-കുക്ക് മീല്‍ സ്റ്റാര്‍ട്ടപ്പ് ‘കുക്ക്ഡ്’, ജീവനക്കാര്‍ക്കിടയിലെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വിശകലനം ചെയ്യുന്ന എഐ അധിഷ്ഠിത വര്‍ക്ക്ഫോഴ്സ് ഷെഡ്യൂളിങ്ങ് ടൂള്‍ ആയ ‘നിമ്പിള്‍-അപ്’, ബിസിനസുകള്‍ക്ക് വെയര്‍ഹൗസിംഗുള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ ലളിതമാക്കുന്ന ‘ക്വിക്ഷിഫ്റ്റ്’, ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ് ‘റോഷ്.എഐ’ എന്നിവരാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ക്യാപിറ്റല്‍ കഫേ’ പിച്ചിംഗ് സെഷനില്‍ പുതിയ സംരംഭങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപം കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN) പസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നെറ്റ് വര്‍ക്കിന്റെ ദൗത്യത്തെക്കുറിച്ച് വിശദമാക്കി. 2020ല്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലുടനീളമുള്ള 14 മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കാന്‍ നിക്ഷേസഹായം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like