18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദയശസ്ത്രക്രിയാ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5 ന് രാവിലെ 9 മണി മുതല്‍ 3 വരെ കല്‍പ്പറ്റ കൈനാട്ടി അമൃതകൃപ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ വച്ചാണ് ക്യാമ്പ്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ടെക്നോപോളിസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ എക്കോകാര്‍ഡിയോഗ്രാഫി ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും സൗജന്യമായിരിക്കും. ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ഇവ സൗജന്യമായി ലഭ്യമാക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി 9778239940, 8921508515 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലേക്ക് സൗജന്യമായി വൈദ്യസഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മാതാ അമൃതാനന്ദമയി മഠം 2004 ല്‍ ആരംഭിച്ച കൈനാട്ടിയിലെ അമൃതകൃപ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ അന്നു മുതല്‍ ആദിവാസി വിഭാഗക്കാര്‍ക്കായി സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നുണ്ട്.

