ഭവന വായ്പയുടെ ഇ എം ഐ ഉദ്ദേശിച്ച രീതിയില്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ പിന്നെ ഉറക്കം പോയത് തന്നെ. എന്നാല്‍ അതോടെ എല്ലാം അവസാനിച്ചെന്ന് കരുതണ്ട. തിരിച്ചു കയറാന്‍ നിരവധി പ്രായോഗിക മാര്‍ഗങ്ങളുണ്ട്. വായ്പ പുനക്രമീകരിക്കുന്നതും ദൈനംദിന ചെലവുകള്‍ കുറക്കുന്നതും അടക്കമുള്ള നടപടികള്‍ ഓരോ വ്യക്തിയുടേയും സാഹചര്യങ്ങള്‍ക്കനുസരിച്ചു കൈക്കൊള്ളാവുന്നതാണ്.
ഭവന വായ്പാ തിരിച്ചടവ് തലവേദനയായാല്‍ അനാവശ്യ ചെലവുകളും ഒഴിവാക്കാവുന്ന ചെലവുകളും കണ്ടെത്തി ചുരുക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ അശ്വാസമാകും. നിലവിലെ പ്രതിസന്ധിയില്‍ നിന്നു കരകയറും വരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുമെന്നും തീരുമാനിക്കണം. ഭവനവായ്പ പുനക്രമീകരിക്കുക നിലവിലെ ഇ എം ഐ തുടര്‍ന്നു കൊണ്ടു പോകുന്നതിന് ബുദ്ധിമുട്ടാണെങ്കില്‍ ഇക്കാര്യം ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് വായ്പ പുനക്രമീകരിക്കുവാന്‍ തയ്യാറാകുക.
കാലാവധി ഉയര്‍ത്തിയും മറ്റും വായ്പകള്‍ ക്രമീകരിച്ച് പ്രതിമാസ തിരിച്ചടവു തുക കുറയ്ക്കുവാന്‍ സാധിക്കും. നിരക്കുകളിലും മറ്റും ലഭിക്കുന്ന വ്യത്യാസം നിങ്ങള്‍ക്കു ഗുണകരമായിരിക്കുമെങ്കില്‍ മാത്രമേ മറ്റു ബാങ്കുകളിലേക്കു വായ്പ് മാറ്റുന്നതും ശരിയായ നടപടിയാണ്.
ഭവന വായ്പാ ഗഡുക്കള്‍ ഒരു വിധത്തിലും തിരിച്ചടക്കാനാവുന്നില്ലെങ്കില്‍ അതു വില്‍ക്കുന്നതിനെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ചു മുന്നോട്ടു പോകണം. ബാങ്ക് നടപടികള്‍ ആരംഭിക്കുന്നതു വരെ ഇതിനായി കാത്തിരിക്കരുത്. ജപ്തി നടപടികള്‍ നേരിടുന്ന വസ്തുവിന് സാധാരണ ലഭിക്കുന്നതിലും കുറഞ്ഞ വിലയേ ലഭിക്കൂ എന്ന് മനസിലാക്കുക.

