മുതലമട മാമ്പഴങ്ങള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ട് നാളുകളേറെയായി. എങ്ങും മാമ്പൂമണം പരക്കുന്ന മുതലമട എന്ന ഈ ഗ്രാമം അറിയപ്പെടുന്നത് തന്നെ മംഗോസിറ്റി എന്നാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മുതലമടയിലെ മാമ്പഴങ്ങളുടെ ഉല്‍പാദനത്തെ ബാധിച്ചിരിക്കുകയാണ്. മാവുകള്‍ പൂക്കാനും കായ്ക്കാനും വൈകിയിട്ടുണ്ട്. മാത്രമല്ല, ഉണ്ടാകുന്ന മാങ്ങയുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ഇത് യ മാമ്പഴത്തിന്റെ കയറ്റുമതിയെ ബാധിക്കും.
അര നൂറ്റാണ്ടു മുമ്പ് കടലയും ചോളവും പരുത്തിയും കൃഷി ചെയ്തിരുന്ന ഇടം. ഇന്ന് മുതലമടയില്‍ 35 ഇനം മാങ്ങകള്‍ വിളയുന്നു. മുതലമടയിലെ ഫാര്‍മേഴ്‌സ് അസോസിയേഷനില്‍ ആയിരത്തോളം അംഗങ്ങളുണ്ട്. മൂവായിരത്തോളം കര്‍ഷക കുടുംബങ്ങള്‍ മാവുകൃഷിയില്‍ വ്യാപൃതരാണ്. ഓരോ സീസണിലും 15,000 ത്തോളം പേര്‍ക്ക് തൊഴില്‍ സാധ്യത.
വിപണനമേഖലയില്‍ അറുനൂറിലേറെ കരാറുകാര്‍. നാല്പതോളം അംഗീകൃത കയറ്റുമതിക്കാര്‍. മാങ്ങ കയറ്റുമതിയിലൂടെ മാത്രം പ്രതിവര്‍ഷം 300 കോടിയോളം രൂപയുടെ പണക്കരുത്ത് നേടുന്നുണ്ട്, മുതലമട എന്ന വലിയ ഗ്രാമം. ഇത്തരത്തില്‍ ലോക്ള്‍അത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി മാറിയ മുതലമട അതിതീവ്രമായ ചൂടില്‍ കാര്‍ഷിക ഭൂപടത്തില്‍ നിന്നും ഇല്ലാതാക്കുകയാണ്.
വര്‍ഷാവര്‍ഷം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മാമ്പഴത്തിന്റെ ഏറിയ പങ്കും വിദേശത്തേയ്ക്കും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇക്കുറി കാലാവസ്ഥ ചതിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യത്തിലാണ് കര്‍ഷകര്‍. 50 മുതല്‍ 75 ടണ്‍ വരെ മാങ്ങയാണ് ഈ ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ വിപണിയിലേക്കു പ്രതിദിനം കയറ്റി അയയ്ക്കുക. എന്നാല്‍ ത്തിനുള്ള ഉത്പാദനം ഇപ്പോള്‍ ഇല്ല. മാങ്ങ പറിക്കാനും വേര്‍തിരിക്കാനും പായ്ക്കിങ്ങിനുമായി ഇതര സംസ്ഥാന തൊഴിലാളികളെ കിട്ടാനില്ല എന്നതും ശ്രദ്ധേയമാണ്.
വാളയാര്‍ മുതല്‍ ചെമ്മണാംപതി വരെ 10,000 ഹെക്ടറോളം മാന്തോപ്പുകളുണ്ട്. ഈ തോട്ടങ്ങളില്‍ ഇനിയും ആയിരക്കണക്കിനു ടണ്‍ മാങ്ങ പറിക്കാനുണ്ട്. പറിക്കാന്‍ കഴിയാതായാല്‍ തോട്ടത്തില്‍ തന്നെ നശിച്ചു പോകും. അതോടെ സാമ്പത്തികമായി കര്‍ഷകര്‍ക്ക് വന്‍ ബാധ്യത ഉണ്ടാകുകയും ചെയ്യും. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട്, രാജ്യത്ത് ആദ്യം പൂക്കുന്നതും കായ്ക്കുന്നതും മുതലമടയിലെ മാവുകളാണ്.
സീസണിലെ ഉല്‍പ്പാദന – വാണിജ്യ ഉത്സവം ജൂലായ് വരെ നീളും.എല്ലാ കൊല്ലവും മാമ്പഴവിപണിയില്‍ ആദ്യം കാലെടുത്തു വെക്കുക മുതലമടയാണ്. രാജ്യത്തൊരിടത്തും മാങ്ങാക്കാലം ആരംഭിക്കാത്തതിനു മുമ്പെ മുതലമടയില്‍ നിന്നും മാമ്പഴപ്പെട്ടികള്‍ കയറ്റി അയച്ചു തുടങ്ങും. എന്നാല്‍ ഇത്തവണ മുതലമട മാമ്പഴം രുചിക്കാന്‍ വൈകുമെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

