രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപം സംബന്ധിച്ച് ബാങ്കുകള്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. രാജ്യത്തെ വിവിധ ബാങ്കുകളിലായി 34 ലക്ഷം കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ട്. എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ആണ് ഇത് വ്യക്തമാക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയതും സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ അധിക പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ നല്‍കുന്നുണ്ടെന്നതുമാണ് ഇത്തരത്തില്‍ നിക്ഷേപ വര്ധനയ്ക്കുള്ള കാരണം.മൊത്തം നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന്റെ വിഹിതം 15 ശതമാനത്തില്‍ നിന്ന് ഇരട്ടിക്കുതിപ്പുമായി 30 ശതമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ 4.1 കോടി അക്കൗണ്ടുകളാണുണ്ടായിരുന്നത്; മൊത്തം നിക്ഷേപം 14 ലക്ഷം കോടി രൂപയും. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് 5 വര്‍ഷം കൊണ്ടുണ്ടായത്. കേന്ദ്രത്തിനും ലോട്ടറി വിവിധ ബാങ്കുകളിലെ സ്ഥിരനിക്ഷേപം (FD), കേന്ദ്ര പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം (SCSS) എന്നിവയിലൂടെ ഇതിനകം മുതിര്‍ന്ന പൗരന്മാര്‍ നേടിയ ആകെ പലിശ വരുമാനം 2.71 ലക്ഷം കോടി രൂപയാണ് എന്നതും ശ്രദ്ധേയമാണ്.

