Connect with us

Hi, what are you looking for?

Life

ഹൃദയാഘാതത്തെ അടുത്തറിയാം

പലപ്പോഴും യാതൊരു ലക്ഷണങ്ങളും പെട്ടന്ന് മരണത്തിന് കാരണമാകുന്ന ഒന്നായി ഹൃദയാഘാതം മാറിക്കഴിഞ്ഞു

നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരില്‍ നെഞ്ചുവേദയുണ്ടാകണമെന്നില്ല.ചിലപ്പോള്‍ നെഞ്ചുവേദനയ്ക്കു പകരം മേല്‍വയറ്റില്‍ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിന്‍ഭാഗത്തോ വേദനയുമായി ഹൃദയാഘാതം സംഭവിക്കാം

സംസാരിച്ചുകൊണ്ട് നില്‍ക്കവേ ആള്‍ കുഴാണ് വീണു മരിച്ചു എന്ന വാര്‍ത്ത ഇടക്കിടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ഹൃദയാഘാതമാണ് വില്ലന്‍ എന്ന് മനസിലാകുന്നത്. പലപ്പോഴും യാതൊരു ലക്ഷണങ്ങളും പെട്ടന്ന് മരണത്തിന് കാരണമാകുന്ന ഒന്നായി ഹൃദയാഘാതം മാറിക്കഴിഞ്ഞു.

ജീവിതശൈലിയില്‍വന്ന അച്ചടക്കമില്ലായ്മയാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കരണമെങ്കിലും ഹൃദയാഘാതമുണ്ടാകുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത് എന്നും ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാമെന്നും പലര്‍ക്കും ധാരണയില്ല. പലപ്പോഴും ശാരീരികമായ അസ്വസ്ഥത പ്രകടമാക്കി മിനുട്ടുകള്‍ കഴിഞ്ഞ ശേഷമായിരിക്കും ആശുപത്രിയില്‍ എത്തിക്കുക.ഈയവസരത്തില്‍ തുടര്‍ചികിത്സ എളുപ്പമാക്കാന്‍ ഹൃദയാഘാതത്തെയും അനുബന്ധ സാഹചര്യങ്ങളെയും അടുത്തറിയുക.

എന്താണ് ഹൃദയാഘാതം?

ഒരു വ്യക്തിയുടെ ഹൃദയപേശികളിലേയ്ക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നതുമൂലം, ഹൃദയപേശികളിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുകയും അവ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇതിന്റെ ഫലമായി രോഗിയ്ക്ക് നിമിഷനേരങ്ങള്‍ക്കുള്ളില്‍ നെഞ്ചുവേദനയും, തളര്‍ച്ചയും ഉണ്ടാകുന്നു. ചിലപ്പോള്‍ ഹൃദയസ്തംഭനവും, മരണവും ഇതേത്തുടര്‍ന്ന് സംഭവിച്ചേയ്ക്കാം. ഓരോ തവണ ഹൃദയാഘാതം വരുമ്പോഴും അത് ഹൃദയത്തിന്റെ ഭിത്തിയിലെ പേശികളെ ബാധിയ്ക്കുന്നു. സാവധാനം ഹൃദയ പേശികള്‍ ദുര്‍ബലമായി മാറുന്നു. ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ പേശികള്‍ നശിക്കുകയും, ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് ഹൃദയാഘാതത്തിലേക്ക് എത്തുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഒരു വ്യക്തി പൊടുന്നനെ തളര്‍ന്നു വീഴുന്നതിന് മുന്‍പായി ഹൃദയാഘാതത്തിന്റെ പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കും. കൃത്യസമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരില്‍ നെഞ്ചുവേദയുണ്ടാകണമെന്നില്ല. ചിലപ്പോള്‍ നെഞ്ചുവേദനയ്ക്കു പകരം മേല്‍വയറ്റില്‍ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിന്‍ഭാഗത്തോ വേദനയുമായി ഹൃദയാഘാതം സംഭവിക്കാം.

വേദനയോടൊപ്പം ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ നെഞ്ചിടിപ്പ്, വിയര്‍പ്പ്, ഛര്‍ദ്ദി തുടങ്ങിയവ അനുഭവപ്പെട്ടേക്കാം. ഗ്യാസ്ട്രബിള്‍, പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടല്‍ മുതലായ പല അസുഖങ്ങളും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം.അതിനാല്‍ നാല്‍പ്പതു വയസ്സു കഴിഞ്ഞവരില്‍ നെഞ്ചത്തോ, വയറിന്റെ മേല്‍ഭാഗത്തോ, കഴുത്ത് മുതല്‍ താടിയിലോ, പുറത്തോ, ഇടതു തോളിലോ അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഹൃദയാഘാതമല്ല എന്ന് ഉറപ്പ് വരുത്തണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്

Startup

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

News

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം