വ്യക്തിത്വം എന്നത് ഒരു വ്യക്തിയില്‍ ആന്തരികമായുള്ള ഒരു ഘടകം മാത്രമല്ലാതായി മാറിയിരിക്കുന്നു. സമൂഹത്തില്‍ ഒരു വ്യക്തിക്ക് ഒരു സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകം അപ്പിയറന്‍സ് തന്നെയാണ്. സമൂഹം ഒരു വ്യക്തിയെ അവന്‍ അര്‍ഹിക്കുന്ന പരിഗണയോടെ അംഗീകരിക്കണമെങ്കില്‍ വ്യക്തമായ ഒരു കോര്‍പ്പറേറ്റ്, പ്രൊഫഷണല്‍ ഐഡന്റിറ്റി ആവശ്യമാണ്. ഓരോ വ്യക്തിയും ഒരാളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായി സ്വയം മാറേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണുള്ളത്. ഇത്തരത്തില്‍ പേഴ്സണല്‍ സ്‌റ്റൈലിംഗ് എന്നത് കോര്‍പ്പറേറ്റുകളുടെയും പ്രൊഫഷനലുകളുടെയും നിലനില്‍പ്പിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. തങ്ങളുടെ കര്‍മരംഗത്ത് തിളങ്ങുന്നതിനാവശ്യമായ രീതിയില്‍ ഓരോ വ്യക്തിയെയും മാറ്റിയെടുക്കുകയാണ് സ്‌റ്റൈലിസ്റ്റുകള്‍ ചെയ്യുന്നത്.
വിദേശരാജ്യങ്ങളില്‍ ഏറെ സുപരിചിതമായ ഈ രീതി പല ഇന്ത്യന്‍ നഗരങ്ങളിലും പ്രവര്‍ത്തികമായി വരികയാണ്. പലപ്പോഴും പല കോര്‍പ്പറേറ്റുകളും ഇത്തരത്തിലുള്ള ഒരു അഴിച്ചു പണി തന്റെ വേഷവിധാനത്തിലും പെരുമാറ്റത്തിലും ആഗ്രഹിക്കുന്നുണ്ട്. ഇത് വിര്‍ച്വല്‍ മേക്കോവറിന്റെ കാലമാണ്. കേരളത്തിന്റെ ഫാഷന്‍ സെനാറിയോയില്‍ വിര്‍ച്വല്‍ മേക്കോവറിന്റെ സാധ്യതകള്‍ വേണ്ട രീതിയില്‍ വിനിയോഗിച്ചിട്ടില്ല എന്നാണ്. എന്നാല്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഫാഷന്‍ മേഖലയില്‍ ഏറെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വന്ന ഒരു രീതിയാണിത്.
ആവാം അടിമുടി മേക്കോവര്‍
ഏതൊരു വ്യക്തിയും പുറത്തേക്കിറങ്ങുവാനായി ഒരുങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഏത് വസ്ത്രം ധരിക്കണം, എങ്ങനെ ഒരുങ്ങണം എന്നത്. സ്വന്തം വ്യക്തിത്വം, തനിക്ക് ചേരുന്ന വേഷവിധാരണം, വസ്ത്രധാരണത്തിലെ പ്രൊഫഷണല്‍ ഐഡന്റിറ്റി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒരു ധാരണയില്ലാത്തതിനാലാണ് ഇത്തരം ഒരു പ്രശ്‌നം നേരിടുന്നത്. പ്രിപ്പറേഷന്‍ വര്‍ക്ക് ഉള്‍പ്പെടെ രണ്ടു മണിക്കൂറോളം നീളുന്ന വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും.
ക്ളാസ് ആവശ്യമുള്ള വ്യക്തിയുമായി സംസാരിച്ച് വിവരങ്ങള്‍ എടുത്തശേഷം വീഡിയോ കോള്‍ വഴിയാണ് വിര്‍ച്വല്‍ മേക്കോവര്‍ ക്ലാസ് നല്‍കുന്നത്. സ്‌റ്റൈലിംഗിന് ആവശ്യമായ കാര്യങ്ങള്‍ മനസിലാക്കി ജീവിതശൈലി, താല്പര്യങ്ങള്‍, ഡ്രസ്സ് ചോയ്സ്, കളര്‍ ചോയ്സ് എന്നിവ ക്‌ളൈന്റുമായി ഫോണില്‍ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷം അവര്‍ക്ക് ഉചിതമായ സ്‌റ്റൈലിംഗ് രീതികള്‍ ഒരു പിഡിഎഫ് ആയി തയ്യാറാക്കി അവര്‍ക്ക് നല്‍കും. ശേഷം വീഡിയോ കോള്‍ മുഖേന ക്ളാസുകള്‍ നല്‍കും.
ട്രെന്‍ഡില്‍ നില്‍ക്കുന്ന ഒരു ഫാഷന്‍ പിന്തുടരുന്നത് മാത്രമല്ല, ഒരു വ്യക്തിയെ സ്‌റ്റൈലിഷ് ആക്കുന്നത്. വ്യക്തിപരമായ, ശാരീരികമായ വ്യത്യാസങ്ങള്‍ക്ക് അനുസൃതമായിആ വ്യക്തിക്ക് ചേരുന്ന സ്‌റ്റൈല്‍ മാറിക്കൊണ്ടിരിക്കും. ഉദാഹരണമായി പറഞ്ഞാല്‍ എല്ലാ വ്യക്തികള്‍ക്കും എല്ലാ കളറുകളും ചേരില്ല. മെറ്റിരിയലുകളുടെ കാര്യവും അത് പോലെ തന്നെയാണ്. സ്‌റ്റൈലിംഗുമായി ബന്ധപ്പെട്ട് ഓരോ വ്യക്തികള്‍ക്കും പലവിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാകാം. ഇവിടെയാണ് ഒരു സ്‌റ്റൈലിസ്റ്റിന്റെ റോള്‍ ആവശ്യമായി വരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം കൂടിയുള്ള ഒരു സൊല്യൂഷന്‍ എന്ന നിലയ്ക്കാണ് വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകള്‍ സംഘടിപ്പിക്കപ്പെടുന്നത്.

